ദുബൈ: അന്താരാഷ്ട്ര വളണ്ടിയർ ദിനാചരണത്തിന്റെ ഭാഗമായി ദുബൈ പൊലീസിന്റെ ഈ വർഷത്തെ മികച്ച വളണ്ടിയർ പുരസ്കാരം മർകസ് ഐ.സി.എഫ് പ്രവർത്തകർക്ക് ലഭിച്ചു.
വിവിധ രാജ്യക്കാരായ ഏറ്റവും മികച്ച വളണ്ടിയർമാരെ ആദരിച്ച ചടങ്ങിൽ, ഇന്ത്യക്കാരായി ദുബൈ മർകസ് പി.ആർ മീഡിയ പ്രസിഡന്റും ഐ.സി.എഫ് വെൽഫയർ സെക്രട്ടറിയുമായ നസീർ ചൊക്ലി, ഐ.സി.എഫ് പ്രവർത്തകരായ മാഹിൻ മഠത്തിൽ, ഇല്യാസ് മനംകടത്തിൽ, മുഹമ്മദലി പഴയ കടപ്പുറ, മുഹമ്മദ് അഷ്റഫ് കുന്നിൽ എന്നിവരാണ് പൊലീസിന്റെ ആദരവിന് അർഹരായത്.
കോവിഡ് സമയത്തും പ്രളയകാലത്തും മികച്ച പ്രവർത്തനത്തിന് ഇവരെ ദുബൈ സർക്കാർ ആദരിച്ചിരുന്നു. ഇമിറേറ്റ് റെഡ് ക്രസന്റ്, ദുബൈ ചാരിറ്റി, വതനീ അൽ ഇമാറാത്, നബദൽ ഇമാറാത്, താങ്ക്യു ഫോർ ഗിവിങ് അടക്കമുള്ള വിവിധ സംഘടനകളിൽ ഐ.സി.എഫിന്റെ നൂറുകണക്കിന് പ്രവർത്തകർ വളണ്ടിയർ സേവനം ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.