ദുബൈ: ഗാന്ധിയെ അഗ്നിയായി മനസ്സിൽ കൊണ്ടുനടക്കുന്നവരെയാണ് ഇന്ത്യ തേടുന്നതെന്ന് ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് പ്രവാസി ഇന്ത്യ ദുബൈ നടത്തിയ ഗാന്ധിസ്മൃതി കവിയരങ്ങ് അഭിപ്രായപ്പെട്ടു. ഗാന്ധിയൻ ആശയങ്ങളെ തിരിച്ചുപിടിക്കാനുള്ള ശബ്ദം ഉറക്കെയുള്ളതും ഉറച്ചതുമാവട്ടെ എന്നും കവിയരങ്ങ് ഉണർത്തി.
പ്രസിഡന്റ് അബുലൈസ് എടപ്പാൾ ഉദ്ഘാടനം ചെയ്തു. കോളമിസ്റ്റ് ഇ.കെ. ദിനേശൻ സമർപ്പണ പ്രകാശനം നടത്തി. അനീഷ പി, കെ. ഗോപിനാഥൻ, സഹർ അഹമ്മദ്, ബബിത ഷാജി, അക്ബർ അണ്ടത്തോട്, സമീറ നസീർ, ഫജറുസാദിഖ് എന്നിവർ കവിതകൾ അവതരിപ്പിച്ചു. മുരളി മംഗലത്ത്, റസീന കെ.പി, ഹുസ്ന റാഫി എന്നിവരുടെ കവിതകൾ ആലപിച്ചു. അനസ് മാള അധ്യക്ഷത വഹിച്ചു. മനാഫ് ഇരിങ്ങാലക്കുട നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.