ദുബൈ: പ്രവാസി കേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡിന്റെ അംഗത്വ കാമ്പയിനിന് ഡിസംബര്‍ 30ന് തിരുവനന്തപുരത്ത് തുടക്കമാകും. തമ്പാനൂരിലെ റെയിൽ കല്യാണ മണ്ഡപമാണ് വേദി. തിരുവനന്തപുരത്തിന് ശേഷം മറ്റ് ജില്ലകളിലും അംഗത്വ കാമ്പയിന് സംഘടിപ്പിക്കാനാണ് തീരുമാനം.
പുതുതായി അംഗത്വം എടുക്കാനും, അംഗങ്ങള്‍ക്ക് അംശാദായ കുടിശ്ശിക അടക്കാനും, അംഗത്വം റദ്ദായവർക്ക് പിഴയും കുടിശ്ശികയും അടച്ച് അംഗത്വം പുതുക്കാനും കാമ്പയിൻ വഴി കഴിയും. www.pravasikerala.org വെബ്സൈറ്റിലൂടെയും സേവനങ്ങൾ ലഭ്യമാണ്. പുതിയ അംഗത്വത്തിന് അപേക്ഷിക്കുന്നവര്‍ വെബ്സൈറ്റ് മുഖേന രജിസ്റ്റര്‍ ചെയ്ത രസീതിന്റെ പകര്‍പ്പുമായി എത്തിയാല്‍ കാമ്പയിൻ വേദിയില്‍ വെച്ച് പരിശോധിച്ച് അനുമതി നല്‍കും. നേരിട്ട് ഹാജരാകുന്നവര്‍ അംഗത്വ കാര്‍ഡും മറ്റ് അവശ്യരേഖകളും കരുതണമെന്ന് ബോർഡ് സി.ഇ.ഒ ഗീതാലക്ഷ്മി എം.ബി അറിയിച്ചു.
അംഗത്വ കാമ്പയിനിന്റെ മുന്നോടിയായി നേരത്തേ ബോർഡ് ചെയർമാൻ അബ്ദുൽ ഖാദറിന്റെ അധ്യക്ഷതയിൽ സംഘാടകസമിതി യോഗം ചേര്‍ന്നിരുന്നു. ഡിസംബര്‍ രണ്ടിന് തൈക്കാട് റെസ്റ്റ് ഹൗസിൽ ചേര്‍ന്ന യോഗത്തില്‍ പ്രവാസി കമീഷൻ അംഗം ഗഫൂർ പി. ലില്ലിസ്, ശ്രീകൃഷ്ണപിള്ള (പ്രവാസി സംഘം), സലിം പള്ളിവിള, റഷീദ് മഞ്ഞപ്പാറ (പ്രവാസി കോൺഗ്രസ്), ഷുഹൈബ് അബ്ദുല്ല കോയ, ഷിഹാബുദ്ദീൻ (പ്രവാസി ലീഗ്), അൻസാദ് അബ്ബാസ്, പി.സി. വിനോദ് (പ്രവാസി ഫെഡറേഷൻ) തുടങ്ങി 15ഓളം വിവിധ സംഘടനകളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.