ദുബൈ: കഴിഞ്ഞ ദിവസം ദുബൈയിൽ അന്തരിച്ച പ്രശസ്ത ചിത്രകാരനും കേരള ലളിതകലാ അക്കാദമി മുൻ ചെയർമാനുമായ തൃശൂർ കേച്ചേരി ചിറനെല്ലൂർ സ്വദേശി പ്രഫ. സി.എൽ. പൊറിഞ്ചുക്കുട്ടി (91)യുടെ മൃതദേഹം തിങ്കളാഴ്ച രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോയി. വൈകീട്ട് നാലിന് മുഹൈസിന മെഡിക്കൽ ഫിറ്റ്നസ് സെൻററിൽ എംബാമിങ് പൂർത്തീകരിച്ച് രാത്രി പത്തോടെയാണ് നാട്ടിലേക്ക് വിമാനത്തിൽ കൊണ്ടുപോയത്. ബുധനാഴ്ച രാവിലെ 10 മുതൽ 11.30വരെ തിരുവനന്തപുരം പാളയം കോളജ് ഓഫ് ഫൈൻ ആർട്സിൽ പൊതുദർശനത്തിന് വെക്കുന്ന ഭൗതിക ശരീരം തുടർന്ന് പാറോട്ടുകോണം ഗ്രീൻ വാലിയിലെ ചാണ്ടാൽ ഹൗസിലേക്ക് കൊണ്ടുപോകും.
ഉച്ചക്ക് 12 മുതൽ രണ്ടുവരെ പ്രാർഥനക്ക് ശേഷം 2.30ന് നാലാഞ്ചിറ മാർ ഇവാനിയോസ് വിദ്യാനഗർ കാമ്പസിലെ ലോർഡെൻ ഫൊറേയ്ൻ ചർച്ച് സെമിത്തേരിയില്‍ അടക്കം ചെയ്യുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.