അബൂദബി: കഴിഞ്ഞ ആറു മാസത്തിനിടെ അബൂദബിയിൽ പൊതുഗതാഗതം ഉപയോഗിച്ചത് 8.5 കോടിയിലധികം യാത്രക്കാർ. 2022ൽ ഇതേ കാലയളവിനെ അപേക്ഷിച്ച് 23 ശതമാനമാണ് വളർച്ച.
വ്യാഴാഴ്ച അബൂദബി ഡിപ്പാർട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്ട് പുറത്തുവിട്ട കണക്കുകൾ പ്രകരം ആറു മാസത്തിനിടെ അബൂദബിയിൽ 4.37 കോടി ടാക്സി ട്രിപ്പുകളും 3.94 കോടി പൊതു ബസ് സർവിസുകളാണ് രേഖപ്പെടുത്തിയത്. വാടക ടാക്സി വാഹനങ്ങൾ 24 ലക്ഷം ട്രിപ്പുകളും നടത്തിയതായി ഡിപ്പാർട്മെന്റ് കണക്കുകൾ വ്യക്തമാക്കുന്നു.
2022 വർഷത്തെ ആദ്യ പകുതിയിൽ എമിറേറ്റിൽ 6.95 കോടി പേരാണ് പൊതു ഗതാഗതം ഉപയോഗപ്പെടുത്തിയിരുന്നത്. അബൂദബിയിലെ പൊതുഗതാഗതത്തെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യക്ഷമതയാണ് ഈ വർധിച്ച കണക്കുകൾ പ്രതിഫലിപ്പിക്കുന്നതെന്ന് അബൂദബി മീഡിയ ഓഫിസ് അറിയിച്ചു.
കഴിഞ്ഞ ദിവസം ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) പുറത്തുവിട്ട കണക്കുകളിൽ ദുബൈയിലെ പൊതുഗതാഗത രംഗവും കൂടുതൽ പേരെ ആകർഷിക്കുന്നതായി വ്യക്തമാക്കിയിരുന്നു. അബൂദബി മീഡിയ ഓഫിസ് പുറത്തുവിട്ട പൊതുഗതാഗതം ഉപയോഗിച്ചവരുടെ കണക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.