ദുബൈ: 2050ഓടെ ദുബൈയിലെ പൊതുഗതാഗത വാഹനങ്ങൾ പൂർണമായും ഹരിത വാഹനങ്ങളാക്കാൻ ലക്ഷ്യമിട്ട് ദുബൈ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി.കാർബൺ പുറന്തള്ളുന്ന വാഹനങ്ങൾ പൂർണമായും ഒഴിവാക്കുന്ന പദ്ധതിക്ക് ആർ.ടി.എ രൂപം നൽകി. 2050ഓടെ ഇലക്ട്രിക്, ഹൈഡ്രജൻ വാഹനങ്ങളായിരിക്കും െപാതുഗതാഗതത്തിന് പൂർണമായും ഉപയോഗിക്കുക.
ഇതുവഴി എട്ട് ദശലക്ഷം ടൺ കാർബൺ ഡൈ ഓക്സൈഡ് കുറക്കാനാകുമെന്ന് കരുതുന്നു. ഇത് 300 കോടി ദിർഹം ലാഭിക്കുന്നതിന് തുല്യമാണ്. മിഡിൽ ഈസ്റ്റ്-ആഫ്രിക്കൻ മേഖലയിൽ ഈ പദ്ധതി നടപ്പാക്കുന്ന ആദ്യ സർക്കാറായി ദുബൈ മാറും.
ബസ്, ടാക്സി, സ്‌കൂൾ ബസ് തുടങ്ങിയവയിലെല്ലാം ഇലക്ട്രിക്, ഹൈഡ്രജൻ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കും. ആർ.ടി.എയുടെ പദ്ധതികളിലും സൗകര്യങ്ങളിലും സോളാർ പോലുള്ള ശുദ്ധ ഊർജ സ്രോതസ്സുകൾ പ്രോത്സാഹിപ്പിക്കും. പുതിയ കെട്ടിടങ്ങൾ നിർമിക്കുേമ്പാൾ പരിസ്ഥിതി സൗഹൃദമാക്കുന്നതിന് പുറമെ നിലവിലുള്ള കെട്ടിടങ്ങളും ഹരിത കെട്ടിടങ്ങളാക്കി മാറ്റും. 2030ഓടെ ആർ.ടി.എയുടെ പദ്ധതി വഴിയുണ്ടാകുന്ന മാലിന്യങ്ങൾ പൂർണമായും റിസൈക്ൾ ചെയ്യുന്ന രീതി നടപ്പാക്കും. ആർ.ടി.എയുടെ സ്ഥാപനങ്ങളിലെ വെള്ളവും പുനരുപയോഗം ചെയ്യാവുന്ന പദ്ധതി നടപ്പാക്കും. 2035ഓടെ പവർ എഫിഷ്യൻറ് സ്ട്രീറ്റ്ലൈറ്റിങ് പദ്ധതി പൂർത്തീകരിക്കും.
യു.എ.ഇ സർക്കാറിെൻറ പദ്ധതികളായ ഹരിത വികസന പദ്ധതി (2030), യു.എ.ഇ ഗ്രീൻ അജണ്ട (2030), ദേശീയ കാലാവസ്ഥ വ്യതിയാന പദ്ധതി (2050), യു.എ.ഇ എനർജി സ്ട്രാറ്റജി (2050), യു.എ.ഇ വിഷൻ (2021), നൂറു വർഷ പദ്ധതി (2071) എന്നീ ലക്ഷ്യങ്ങൾ യാഥാർഥ്യമാക്കുന്നതിനുള്ള ചുവടുവെപ്പാണ് ആർ.ടി.എ പദ്ധതി. 2050ഓടെ ലോകമെമ്പാടും ഏറ്റവും കുറഞ്ഞ കാർബൺ വികിരണമുള്ള നഗരമായി ദുബൈയെ മാറ്റും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.