ഷാർജ: എമിറേറ്റിൽ ചെറു വാഹനാപകടങ്ങൾ പൊലീസിൽ റിപ്പോർട്ട് ചെയ്യാൻ റാഫിദ് മൊബൈൽ ആപ്പിൽ സൗകര്യമേർപ്പെടുത്തി. അപകടമുണ്ടായാൽ പൊലീസ് സ്റ്റേഷനിൽ പോകാതെ തന്നെ ഇൻഷുറൻസിന് ആവശ്യമായ രേഖകൾ ആപ്പിലൂടെ ലഭിക്കും. അഞ്ചു മിനിറ്റിനുള്ളിൽ ആക്സിഡന്റ് റിപ്പോർട്ട് ചെയ്യാൻ സാധിക്കുമെന്ന് പൊലീസ് അറിയിച്ചു. ചെറിയ അപകടമുണ്ടായാൽ ഉടൻ മറ്റു വാഹനങ്ങൾക്ക് തടസ്സമാകാത്ത വിധം അപകടത്തിൽ പെട്ട വാഹനങ്ങൾ റോഡിന്റെ വശത്തേക്ക് മാറ്റിയിടണം.
ശേഷം റാഫിദ് ആപ്പിൽ അപകടം നടന്ന സ്ഥലം രേഖപ്പെടുത്തണം. വാഹന വിവരങ്ങളും ലൈസൻസ് നമ്പറും അപകടത്തിന്റെ ചിത്രം, കേടുപാടുണ്ടായ ഭാഗങ്ങളുടെ ചിത്രം എന്നിവ ആപ്പിൽ അപ്ലോഡ് ചെയ്യണം. ഇത്തരത്തിൽ അപകട റിപ്പോർട്ടുണ്ടാക്കുമ്പോൾ ഫീസിൽ 55 ദിർഹം ഇളവുണ്ടാകും. മാത്രമല്ല, അർധരാത്രി വാഹനത്തിന്റെ ബാറ്ററി കേടാവുക, ടയർ പൊട്ടുക തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ സഹായം തേടാനും റാഫിദ് ആപ്പിൽ സൗകര്യമുണ്ടാകുമെന്ന് ഷാർജ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.