കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ആ​ലി​പ്പ​ഴ വ​ർ​ഷ​ത്തി​ന്‍റെ വി​ഡി​യോ ദൃ​ശ്യം

ക​ന​ത്ത ചൂ​ടി​ൽ ആ​ശ്വാ​സ​മാ​യി മ​ഴ, ആ​ലി​പ്പ​ഴ വ​ർ​ഷം

ദു​ബൈ: ചൂ​ടി​ൽ വെ​ന്തു​രു​കു​ന്ന രാ​ജ്യ​ത്തി​ന്​ ആ​ശ്വാ​സ​മാ​യി​ ചി​ല​യി​ട​ങ്ങ​ളി​ൽ മ​ഴ​യും ആ​ലി​പ്പ​ഴ വ​ർ​ഷ​വും. കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ലാ​ണ്​ ചെ​റി​യ തോ​തി​ലു​ള്ള മ​ഴ​യും ആ​ലി​പ്പ​ഴ വീ​ഴ്ച​യും ഉ​ണ്ടാ​യ​ത്. മ​ഴ​യു​ടെ ദൃ​ശ്യ​ങ്ങ​ളും ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം (എ​ൻ.​സി.​എം) സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടി​ലൂ​ടെ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ലെ ചി​ല​യി​ട​ങ്ങ​ളി​ൽ ആ​ലി​പ്പ​ഴം വീ​ഴു​ന്ന​ത്​ വി​ഡി​യോ കാ​ണാ​നാ​വും. ഇ​വി​ട​ങ്ങ​ളി​ൽ എ​ൻ.​സി.​എം ഓ​റ​ഞ്ച്​ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. വൈ​കീ​ട്ട്​ നാ​ലു​മു​ത​ൽ ഏ​ഴു മ​ണി​വ​രെ​യാ​ണ്​ ഓ​റ​ഞ്ച്​ അ​ല​ർ​ട്ട്​ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. ഈ​ർ​പ്പ​മു​ള്ള ചൂ​ട്​ കാ​റ്റു​മൂ​ലം രൂ​പ​പ്പെ​ടു​ന്ന മേ​ഘ​ങ്ങ​ളാ​ണ്​ മ​ഴ​യി​ലേ​ക്ക്​ ന​യി​ച്ച​ത്. ഇ​തു​മൂ​ലം 40 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ പൊ​ടി​യും മ​ണ​ലും വീ​ശാ​ൻ ഇ​ട​യാ​ക്കു​ന്ന കാ​റ്റി​ന്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പും അ​ധി​കൃ​ത​ർ ന​ൽ​കി​യി​രു​ന്നു. മൂ​ട​ൽ മ​ഞ്ഞു​മൂ​ലം നേ​ര​ത്തേ റെ​ഡ്​ അ​ല​ർ​ട്ടും എ​ൻ.​സി.​എം ചി​ല​യി​ട​ങ്ങ​ളി​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​ത്​ ദൃ​ശ്യ​പ​ര​ത കു​റ​ക്കാ​ൻ ഇ​ട​യാ​ക്കു​മെ​ന്ന​തി​നാ​ൽ രാ​വി​ലെ ആ​റു​മു​ത​ൽ 8.30വ​രെ​യാ​ണ്​ റെ​ഡ്​ അ​ല​ർ​ട്ട്​ പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തി​ന്​ മു​മ്പും രാ​ജ്യ​ത്ത്​ ചൂ​ടു​കാ​ല​ത്ത്​ ഇ​ട​മ​ഴ​യും പി​ന്നാ​ലെ ആ​ലി​പ്പ​ഴ വ​ർ​ഷ​വും ഉ​ണ്ടാ​കാ​റു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു.

അ​തേ​സ​മ​യം, രാ​ജ്യ​ത്ത്​ ചി​ല​യി​ട​ങ്ങ​ളി​ൽ ചൂ​ട്​ 50 ഡി​ഗ്രി ക​ട​ന്ന​തോ​ടെ വേ​ന​ൽ​ക്കാ​ലം പാ​ര​മ്യ​ത​യി​ലേ​ക്ക്​ ക​ട​ന്നു. ശ​നി​യാ​ഴ്ച 47 ഡി​ഗ്രി​യാ​ണ്​ ചൂ​ട്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യി​ൽ ഈ​ർ​പ്പ​മു​ള്ള കാ​ലാ​വ​സ്ഥ ആ​യി​രി​ക്കു​മെ​ന്നും ഞാ​യ​റാ​ഴ്ച രാ​വി​ലെ ഇ​തു​മൂ​ലം മ​ഞ്ഞ്​ രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും എ​ൻ.​സി.​എം വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Rain in the heavy heat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.