റാസല്‍ഖൈമ: റമദാനില്‍ റാസല്‍ഖൈമയില്‍ നിന്നുള്ള ബസ് സര്‍വിസുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തി റാസല്‍ഖൈമ ട്രാന്‍സ് പോര്‍ട്ട് അതോറിറ്റി (റാക്ട). ദുബൈ, അജ്മാന്, അബൂദബി, അല്‍ഐന്‍, ഗ്ലോബല്‍ വില്ലേജ്, ദുബൈ മാള്‍, മുസന്ദം എന്നിവിടങ്ങളിലേക്കുള്ള സമയമാണ് പുന$ക്രമീകരിച്ചിരിക്കുന്നത്.
വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ റാസല്‍ഖൈമയില്‍ നിന്ന് രാവിലെ എട്ടിനും വൈകീട്ട് ആറിനുമാണ് മുസന്ദം കസബിലേക്കുള്ള ബസ് സര്‍വിസ്. കസബില്നിന്ന് തിരികെ റാകിലേക്കുള്ള ബസും പുറപ്പെടുന്നത് ഈ ദിവസങ്ങളില്‍ ഇതേ സമയം തന്നെയാണ്.
വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകീട്ട് അഞ്ചിനാണ് റാസല്‍ഖൈമയില്‍നിന്ന് ദുബൈ മാളിലേക്കുള്ള ബസ് പുറപ്പെടുക. ദുബൈ മാളില്‍ നിന്ന് തിരികെ റാകിലേക്ക് രാത്രി 11.30ന് ബസ് പുറപ്പെടും. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകീട്ട് അഞ്ചിനാണ് റാകില്‍ നിന്ന് ഗ്ലോബല്‍ വില്ലേജിലേക്കുള്ള ബസ് പുറപ്പെടുക. തിരികെ രാത്രി 12നാണ് ഗ്ലോബല്‍ വില്ലേജില്‍ നിന്നുള്ള സര്‍വിസ്.
വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചക്ക് രണ്ടിനാണ് അല്‍ഐന്‍ ബസ് സ്റ്റേഷനിലേക്കുള്ള ബസ് റാസല്‍ഖൈമയില്‍ നിന്ന് പുറപ്പെടുന്നത്. അല്‍ഐനില്‍നിന്ന് രാത്രി എട്ടിന് തിരികെ പുറപ്പെടുന്ന ബസ് അജ്മാന്, ഉമ്മുല്‍ഖുവൈന്‍ എന്നിവിടങ്ങളില്‍ യാത്രക്കാരെ ഇറക്കിയാണ് റാസല്‍ഖൈമ ബസ് സ്റ്റേഷനിലെത്തുക.
ദിവസവും രാവിലെ ഒമ്പതിനും വൈകീട്ട് മൂന്നിനുമാണ് റാകില്നിന്ന് അബൂദബി മെയിന്‍ ബസ് സ്റ്റേഷനിലേക്കുള്ള ബസ് സര്‍വിസ്. അബൂദബിയില്‍നിന്ന് ഉച്ചക്ക് 1.30നും വൈകീട്ട് 7.30നും റാസല്‍ഖൈമയിലേക്ക് പുറപ്പെടുന്ന ബസ് ഉമ്മുല്‍ഖുവൈനില്‍ യാത്രക്കാരെ ഇറക്കിയാണ് തിരികെയെത്തുക.
എല്ലാ ദിവസവും രാവിലെ ആറ്, 7.30, 9.30, 11.30, ഉച്ചക്ക് 1.30, വൈകു. 3.30, അഞ്ച്, ഏഴ് സമയങ്ങളിലാണ് റാസല്‍ഖൈമയില്‍നിന്ന് അജ്മാനിലേക്ക് ബസ് സര്‍വിസുള്ളത്. രാവിലെ 7.30, 9.30, 11.30, ഉച്ചക്ക് 1.30, വൈകീട്ട് 3.30, അഞ്ച്, ഏഴ്, 8.30 സമയങ്ങളില്‍ അജ്മാനില്‍ നിന്ന് റാസല്‍ഖൈമയിലേക്കുള്ള ബസ് ഉമ്മുല്‍ഖുവൈന്‍ വഴിയാണ് തിരികെയെത്തുക.
റാസല്‍ഖൈമയില്‍നിന്ന് ദുബൈയിലേക്ക് രാവിലെ ആറു മുതല്‍ ഒരു മണിക്കൂര്‍ ഇടവിട്ട് രാത്രി ഒമ്പത് വരെ ബസ് സര്‍വിസ് നടക്കുന്നുണ്ട്. രാവിലെ ആറിനുള്ള സര്‍വിസ് നേരിട്ട് ദുബൈയിലേക്കുള്ളത്.
ശേഷം രാത്രി എട്ട് വരെയുള്ള സര്‍വിസുകള്‍ ഷാര്‍ജ വഴിയാണ് ദുബൈയിലെത്തുക. രാത്രി ഒമ്പതിനുള്ള ബസ് ഉമ്മുല്‍ഖുവൈന്‍, അജ്മാന്, ഷാര്‍ജ വഴിയാണ് ദുബൈയിലെത്തുക. ദുബൈയില്‍ നിന്ന് റാസല്‍ഖൈമയിലേക്ക് രാവിലെ 8.30 മുതല്‍ ഒരു മണിക്കൂര്‍ ഇടവേളകളില്‍ രാത്രി 11.15 വരെ ബസ് സര്‍വിസ് ഉണ്ട്. ഉമ്മുല്‍ഖുവൈന്‍ വഴിയാണ് റാസല്ഖൈമയിലെത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.