ഷാർജ: റമദാൻ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഷാർജ പൊലീസ് യാത്രക്കാർക്ക് നൽകിയ നിർദേശങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു ഇഫ്താർ സമയത്തെ അമിത വേഗതയിലുള്ള പരക്കം പാച്ചിൽ ഒഴിവാക്കണമെന്ന്. ക്ഷമയാണ് വിശ്വാസത്തിെൻറ കാതൽ എന്ന് പഠിപ്പിക്കുന്ന റമദാെൻറ സന്ദേശം ഉൾകൊണ്ട്, പരമാവധി അപകടങ്ങൾ ഒഴിവാക്കാനായിരുന്നു പൊലീസ് നിർദേശം. എന്നാൽ കഴിഞ്ഞ ദിവസം ഇഫ്താർ സമയത്ത് ഒരു വാഹനം പാഞ്ഞത് മണിക്കൂറിൽ 231.6 കിലോമീറ്റർ വേഗത്തിലായിരുന്നു.
അത്താഴ സമയത്ത് മറ്റൊരു വാഹനം പാഞ്ഞത് 214.7 കിലോമീറ്റർ വേഗത്തിലുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഉൾനാടൻ റോഡുകളിലൂടെയും മറ്റും അമിത വേഗതയിൽ വാഹനം ഓടിക്കുന്നവർ, അത്തരം പ്രവണതകൾ ഒഴിവാക്കണമെന്ന് ഷാർജ പൊലീസിലെ ഗതാഗത അവബോധ വകുപ്പ് മേധാവി മേജർ ജനറൽ അബ്ദുൽ റഹ്മാൻ മുഹമ്മദ് ഖാതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.