ദുബൈ: റമദാൻ മാസത്തിലെ സ്കൂൾ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. സ്വകാര്യ സ്കൂളുകളുടെ പ്രവൃത്തി സമയം രാവിലെ എട്ട് മുതൽ ഉച്ചക്ക് ഒന്ന് വരെയോ രാവിലെ 8.30 മുതൽ ഉച്ചക്ക് 1.30 വരെയോ ആണെന്ന് വൈജ്ഞാനിക^മാനവ വികസന അതോറിറ്റി (കെ.എച്ച്.ഡി.എ) അറിയിച്ചു. സ്കൂൾ പ്രവൃത്തി സമയം അഞ്ച് മണിക്കൂറിൽ കൂടരുത്. 40 മിനിറ്റാണ് ഒരു പീരിയഡ്. 15 മിനിറ്റ് ഇടവേള നൽകണം. സ്കൂൾ അസംബ്ലികളും കായിക ക്ലാസുകളും റമദാനിൽ ഒഴിവാക്കിയതായി വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ സർക്കുലർ വ്യക്തമാക്കി.
കിൻറർഗാർട്ടൻ സ്കൂൾ പഠനം രാവിലെ എട്ടിന് തുടങ്ങി ഉച്ചക്ക് 12ന് അവസാനിക്കും. എന്നാൽ, കിൻറർഗാർട്ടൻ അധ്യകർക്കും മറ്റു ജീവനക്കാർക്കും രാവിലെ എട്ട് മുതൽ ഉച്ചക്ക് 12.30 വരെയാണ് പ്രവൃത്തി സമയം. രാവിലെ എട്ടിന് ആരംഭിക്കുന്ന സർക്കാർ സ്കൂളുകളിലെ സൈക്കിൾ ഒന്ന് ക്ലാസുകൾക്ക് (ഗ്രേഡ് ഒന്ന് മുതൽ അഞ്ച് വരെ) ഉച്ചക്ക് 12.15 വരെയാണ് പഠന സമയം. ഒമ്പതിന് ആരംഭിക്കുന്നവ ഉച്ചക്ക് 1.15ന് വിടണം. നാല് മണിക്കൂറിൽ ആറ് പിരീയഡുകളും 15 മിനിറ്റ് ഇടവേളയുമാണുണ്ടാവുക. സൈക്കിൾ രണ്ട് (ഗ്രേഡ് ആറ് മുതൽ ഒമ്പത് വരെ), സൈക്കിൾ മൂന്ന് (ഗ്രേഡ് പത്ത് മുതൽ 12 വരെ) ക്ലാസുകൾക്ക് അഞ്ച് മണിക്കൂറിലായി ഏഴ് പിരീയഡ് ആണ് ഉണ്ടാവുക. രാവിലെ എട്ട് മുതൽ ഉച്ചക്ക് ഒന്ന് വരെയോ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് വരെയോ ഇൗ സ്കൂളുകൾക്ക് പ്രവർത്തിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.