അബൂദബി: എമിറേറ്റിലെ എല്ലാതരം കെട്ടിടങ്ങളുടെയും പൊതു ഇടങ്ങളുടെയും പ്രവേശനക്ഷമത വിലയിരുത്തുന്നതിനായി റേറ്റിങ് സംവിധാനത്തിന് തുടക്കമിട്ട് അബൂദബി ഡിപാർട്ട്മെന്റ് ഓഫ് മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ഡി.എം.ടി). സഹൽ എന്ന പേരിലാണ് പുതിയ റേറ്റിങ് സംവിധാനം ആരംഭിച്ചത്. പൊതു-സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ആരംഭിച്ച സംരംഭത്തിലൂടെ മുഴുവൻ ജനവിഭാഗങ്ങളേയും ഉൾകൊള്ളുന്ന ഇടങ്ങൾ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. അടുത്തിടെ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ച സമൂഹ വർഷത്തിന്റെ ഭാഗമായാണ് പദ്ധതി.
മുതിർന്ന പൗരൻമാർ, സന്ദർശകർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മാർ, കുട്ടികൾ, നിശ്ചയദാർഢ്യ വിഭാഗങ്ങൾ തുടങ്ങിയ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും എളുപ്പത്തിൽ പ്രവേശനം സാധ്യമാകുന്ന കെട്ടിടങ്ങളും പൊതു ഇടങ്ങളും സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഇതുവഴി എല്ലാവരേയും സ്വാഗതം ചെയ്യുന്ന ഇടമായി അബൂബദിയെ മാറുമെന്ന് ഡി.എം.ഡി ആക്ടിങ് അണ്ടർ സെക്രട്ടറി ഡോ. സെയ്ഫ് സുൽത്താൻ അൽ നാസ്റി പറഞ്ഞു.
മുൻകാല പ്രാബല്യത്തിൽ നിലവിലെ കെട്ടിടങ്ങളിലും പൊതു ഇടങ്ങളിലും പദ്ധതി വ്യാപിപ്പിക്കുമെന്നും മൂന്നു വിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് റേറ്റിങ് നിശ്ചയിക്കുക. വിവിധ കമ്യൂണിറ്റികൾക്കുണ്മാസ്റ്റർ പ്ലാൻ ചെയ്ത വികസന പ്രവൃത്തികൾക്കും ഈ റേറ്റിങ് ബാധകമാണ്. എല്ലാത്തരം പൊതു മേഖലകളെയും തുറസ്സായ സ്ഥലങ്ങളെയും ഉൾക്കൊള്ളതാണ് രണ്ടാമത്തെ വിഭാഗമായ സഹൽ പബ്ലിക് റീം റേറ്റിങ്, വാണിജ്യ, പൊതു, സർക്കാർ കെട്ടിടങ്ങൾക്ക് ബാധകമായതാണ് സഹൽ ബിൽഡിങ് റേറ്റിങ്. അഞ്ച് വർഷത്തിലൊരിക്കൽ റേറ്റിങ് സർക്കിഫിക്കറ്റ് അപ്ഡേറ്റ് ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.