അബൂദബി കെ.എം.സി.സി കാസർകോട് മണ്ഡലം കമ്മിറ്റി നടത്തുന്ന കാസർകോട് ഫെസ്റ്റിന്റെ ലോഗോ പ്രകാശനം ചെയ്യുന്നു
അബൂദബി: അബൂദബി കെ.എം.സി.സി കാസർകോട് മണ്ഡലം കമ്മിറ്റി ഏപ്രില്‍ 26ന് ബാഹിയയില്‍ നടത്തുന്ന കാസർകോട് ഫെസ്റ്റിന്റെ ലോഗോ പ്രകാശനം ചെയ്തു. അബൂദബിയിലെ കാസർകോട് പ്രവാസികളുടെ ഉത്സവമാണ് കാസർകോട് ഫെസ്റ്റ്. കലാ-കായിക മത്സരങ്ങള്‍, സംസ്കാരിക സംഗമങ്ങള്‍, സംഘടന ക്യാമ്പുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ഫെസ്റ്റിന്റെ ഭാഗമായി നടത്തും.
ഡോ. അബൂബക്കര്‍ കുറ്റിക്കോല്‍, അബൂദബി കെ.എം.സി.സി. സംസ്ഥാന സെക്രട്ടറി ഹനീഫ് പടിഞ്ഞാറമൂല, മണ്ഡലം പ്രസിഡന്റ് അസീസ് അറാട്ടുകടവ്, ട്രഷറര്‍ ബദറുദ്ദീന്‍ ബെല്ത്ത, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് ആലംപാടി, ട്രഷറര്‍ സമീര്‍ തായലങ്ങാടി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.