20 വര്‍ഷം മുൻപാണ് ഒരു ഇന്ത്യന്‍ സിനിമയുടെ ചിത്രീകരണത്തിന് ആദ്യമായി റാസല്‍ഖൈമ വേദിയായത്. അമിതാഭ് ബച്ചന്, ജാക്കി ഷറോഫ്, സീനത്ത് അമന്, പത്മ ലക്ഷ്മി എന്നിവര്‍ അഭിനയിച്ച 'ഭൂം' ആയിരുന്നു ചിത്രം. റാക് ഫിഷ് മാര്‍ക്കറ്റ്, എയര്‍പോര്‍ട്ട് തുടങ്ങിയവയായിരുന്നു പ്രധാന ചിത്രീകരണ കേന്ദ്രങ്ങള്‍. അമിതാഭിനെ കാണാന്‍ നൂറുകണക്കിനാളുകളാണ് അന്ന് ഷൂട്ടിംഗ് കേന്ദ്രങ്ങളില്‍ തടിച്ചു കൂടിയത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിലും യു.എ.ഇയിലുമായി ചിത്രീകരിച്ച 'ദീവാനെ ഹോഗയെ പാഗലി'ന്റെ ചിത്രീകരണത്തിനും റാസല്‍ഖൈമ വേദിയായി.
ഓംപുരി, സുനില്‍ ഷെട്ടി, അക്ഷയ്കുമാര്‍ തുടങ്ങിയവരായിരുന്നു അഭിനേതാക്കള്‍. മണല്ക്കാടുകളാല് ചുറ്റപ്പെട്ട പരന്ന ഭൂമി, ഹരിത ഭംഗി, മലനിരകള്‍ തുടങ്ങിയവയുടെ സവിശേഷമായ സംയോജനമാണ് സിനിമയുടെ ചിത്രീകരണത്തിന് റാസല്‍ഖൈമയിലേക്ക് തങ്ങളെ ആകര്‍ഷിച്ചതെന്ന് നിര്‍മാതാവ് ഫിറോസ് നാജിദ് വല്ലല് അന്ന് പറഞ്ഞു. ദുബൈയിലും റാക് അവാഫിയും കേന്ദ്രീകരിച്ചായിരുന്നു അന്ന് സിനിമയുടെ ചിത്രീകരണം. 2016ല്‍ അക്ഷയ് കുമാറിന്റെ 'എയര്‍ ലിഫ്റ്റ്' ചിത്രീകരണത്തിനും റാസല്‍ഖൈമ വേദിയായി. ബോളിവുഡിന്റെ ചുവടു പിടിച്ച് മോളിവുഡിനും പ്രിയ കേന്ദ്രമാണ് ഇപ്പോള്‍ റാസല്‍ഖൈമ.
ഹിറ്റുകളിലിടം പിടിച്ച 'ടേക്ക് ഓഫി'ന്റെ പ്രധാന ചിത്രീകരണങ്ങള്‍ നടന്നത് റാക് അല്‍ ജസീറ അല്‍ ഹംറയിലായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ലാല്‍ ജോസ് ചിത്രമായ 'മ്യാവൂ'വില്‍ സൗബിന് ഷാഹിറിനൊപ്പം റാസല്‍ഖൈമയിലെ മലയാളി പ്രവാസികളും മുഖം കാണിച്ചിരുന്നു. 'കുറുപ്പി'ന്റെ ചിത്രീകരണത്തിന് ദുല്‍ഖര്‍ സല്മാന് റാസല്ഖൈമയിലത്തെിയിരുന്നു. മഞ്ജുവാര്യര്‍ കേന്ദ്ര കഥാ പാത്രമായത്തെുന്ന 'ആയിശ'യുടെ ചിത്രീകരണം അടുത്തിടെയാണ് റാസല്‍ഖൈമയില്‍ പുരോഗമിച്ചത്. പ്രവാസികളുടെ മുന്‍കൈയില്‍ ഇറങ്ങുന്ന ഫേസ് ഓഫ് ഫേസിന്റെ ഷൂട്ടിംഗും അടുത്തിടെ കഴിഞ്ഞിരുന്നു. സലാം ബാപ്പു തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന 'ആയിരത്തിയൊന്നാം രാവി'ന്റെ ചിത്രീകരണം റാസല്‍ഖൈമയില്‍ പുരോഗമിക്കുകയാണ്. ഷൈന്‍ നിഗമിനൊപ്പം സോഷ്യല്‍ മീഡിയ സെലിബ്രിറ്റി ജുമാനാ ഖാനാണ് ചിത്രത്തില്‍ നായിക. സൗബിന് ഷാഹിര്‍, രഞ്ജി പണിക്കര്‍, ജോയ് മാത്യു തുടങ്ങിയവര്‍ക്കൊപ്പം യു.എ.ഇയിലെ നിരവധി കലാകാരന്മാരും അണിനിരക്കുന്നു. ശ്യാംകുമാര്‍ എസ്, സിനോ ജോണ്‍ തോമസ്, ശരീഫ് എം.പി എന്നിവര്‍ നിര്‍മാതാക്കളായ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരായി അബ്ദുല്‍ വഹാബ് (സംഗീത സംവിധാനം), വിഷ്ണു തണ്ടാശ്ശേരി (ഛായാഗ്രഹണം), രഞ്ജന്‍ എബ്രഹാം, സുരേഷ് കൊല്ലം, ജിതേഷ് പൊയ്യ, ഇര്‍ഷാദ് ചെറുകുന്ന്, ശ്രീകുമാര്‍ ചെന്നിത്തല തുടങ്ങിയവര്‍ പ്രവര്‍ത്തിക്കുന്നു. അറബ് ലോകത്ത് ശ്രദ്ധ നേടിയ 'ഡിജിന്', 'ദി അംബുഷ്', 'സബീല്‍' തുടങ്ങിയവയുടെ ചിത്രീകരണവും റാസല്‍ഖൈമയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.