അബൂദബി: എമിറേറ്റില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പാര്‍ലമെന്റില്‍ സ്വീകരണം. അബൂദബിയിലെ സ്വകാര്യ, സര്‍ക്കാര്‍, ചാര്‍ട്ടര്‍ സ്കൂളുകളില്‍നിന്നുള്ള 10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികളാണ് പാര്‍ലമെന്റ് കാണാനെത്തിയത്. ന്യൂഡല്‍ഹിയിലെ പുതിയ മ്യൂസിയവും കുട്ടികള്‍ സന്ദര്‍ശിച്ചു.
മ്യൂസിയത്തിലെത്തിയ വിദ്യാര്‍ഥികള്‍ ഇന്ത്യയുടെ എല്ലാ പ്രധാനമന്ത്രിമാര്‍ക്കും ആദരവ് അര്‍പ്പിച്ചു. അബൂദബിയില്‍ പുതിയ കാമ്പസ് തുറക്കാനൊരുങ്ങുന്ന ഡല്‍ഹി ഐ.ഐ.ടിയാണ് വിദ്യാര്‍ഥികള്‍ക്കായി പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യന്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനുമായും കുട്ടികള്‍ കൂടിക്കാഴ്ച നടത്തി. അബൂദബിയില്‍ തുടങ്ങാന്‍ പോകുന്ന ഐ.ഐ.ടി കാമ്പസിന് മന്ത്രി എല്ലാവിധ ആശംസകളും നേര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.