ഇ​ന്ത്യ​ൻ സ്കൗ​ട്ട്‌ ഗൈ​ഡ്‌ ഫെ​ലോ​ഷി​പ് അ​റ​ബ് റീ​ജ്യ​ൻ ജു​നൈ​ദ് കൈ​പ്പാ​ണി​ക്ക്​ ഉ​പ​ഹാ​രം ന​ൽ​കു​ന്നു

ജു​നൈ​ദ് കൈ​പ്പാ​ണി​ക്ക് സ്വീ​ക​ര​ണം ന​ൽ​കി

ദു​ബൈ: അ​ന്താ​രാ​ഷ്ട്ര ഹ്യു​മാ​നി​റ്റേ​റി​യ​ൻ അ​വാ​ർ​ഡ് നേ​ടി​യ വ​യ​നാ​ട്‌ ജി​ല്ല പ​ഞ്ചാ​യ​ത്ത്‌ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജു​നൈ​ദ് കൈ​പ്പാ​ണി​ക്ക് യു.​എ.​ഇ ആ​സ്ഥാ​ന​മാ​യി വി​വി​ധ അ​റ​ബ്‌ രാ​ജ്യ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ത്യ​ൻ സ്കൗ​ട്ട്‌ ഗൈ​ഡ്‌ ഫെ​ലോ​ഷി​പ് അ​റ​ബ് റീ​ജ്യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

സ്കൗ​ട്ടി​ലെ മു​തി​ർ​ന്ന അം​ഗ​ങ്ങ​ളു​ടെ പ്ര​സ്ഥാ​ന​മാ​യ സ്കൗ​ട്ട്‌ ഗൈ​ഡ്‌ ഫെ​ലോ​ഷി​പ് അ​റ​ബ് റീ​ജ്യ​ൻ പ്ര​വാ​സ ജീ​വി​ത​ത്തി​ലും സ്കൗ​ട്ടി​ങ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത് മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് ജു​നൈ​ദ് കൈ​പ്പാ​ണി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ച​ട​ങ്ങി​ന് സ്കൗ​ട്ട്‌ ഗൈ​ഡ്‌ ഫെ​ലോ​ഷി​പ് അ​റ​ബ് റീ​ജ്യ​ൻ പ്ര​സി​ഡ​ന്റ്‌ ഡോ. ​പ്രി​ൻ​സ്‌ ഹം​സ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​പി. സു​ഫി​യാ​ൻ, അം​ബാ​സ​ഡ​ർ നാ​സി​ഫ്‌ സി. ​മൊ​യ്തു​ട്ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Reception given to Junaid Kaippani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.