അബൂദബി: അഞ്ചാമത് അഡ്നോക് അബൂദബി മാരത്തണിൽ റെക്കോഡ് പങ്കാളിത്തം. 168 രാജ്യങ്ങളിൽ നിന്നായി പ്രഫഷനൽ ഓട്ടക്കാരടക്കം 25,000ത്തിലധികം പേരാണ് മാരത്തണിൽ പങ്കെടുത്തത്.
മാരത്തൺ (42.195 കിലോമീറ്റർ), മാരത്തൺ റിലേ, 10 കി.മീ, 5 കി.മീ, 2.5 കി.മീ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ് കുട്ടികളടക്കമുള്ളവർ പങ്കെടുത്തത്. വനിത വിഭാഗത്തിൽ രണ്ടു മണിക്കൂർ 19 മിനിറ്റ് 15 സെക്കൻഡ് സമയത്തിൽ ഫിനിഷിങ് പോയന്റിലെത്തി കെനിയയുടെ ബ്രിഗിഡ് കോസ്ജി ജേതാവായി. എരിത്രീയൻ താരം അമിരി ഹൈലിമിഖായിൽ സാംസൺ പുരുഷവിഭാഗം ചാമ്പ്യനായി.
രണ്ടു മണിക്കൂർ ഏഴു മിനിറ്റ് 10 സെക്കൻഡ് സമയത്തിലാണ് ദൂരം പിന്നിട്ടത്. വനിത വിഭാഗത്തിൽ ഹാവി ഫൈസ ഗജിയ (2.24.03), ഇത് ലമഹു സിൻതയേഹു (2.28.36)എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്തെത്തിയത്. പുരുഷവിഭാഗത്തിൽ കെനിയയുടെ ലിയോനാർഡ് ബാൽസോതൻ (2.09.37), ഇൽഹാം തനൂയി ഉസ് ബിലൻ (2.10.16)എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.
10 കിലോമീറ്റർ മാരത്തണിൽ ഇത്യോപ്യയുടെ ഹാലിഫോം കെസയ് (28.27 മിനിറ്റ്) ഒന്നാമതും സെനാഷ് വർക് യെൻ (33.23) രണ്ടാമതും ഫിനിഷ് ചെയ്തു. മാരത്തണിലും റിലേ മാരത്തണിലുമായി 2863 പേരും 10 കി.മീറ്റർ മത്സരത്തിൽ 5320 പേരും അഞ്ചു കി.മീറ്റർ വിഭാഗത്തിൽ 7575 പേരും 2.5 കി.മീറ്റർ ഓട്ടത്തിൽ 8280 പേരും പങ്കെടുത്തു. അടുത്തവർഷം മാരത്തൺ ഡിസംബർ 14ന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.