ദുബൈ: യു.എ.ഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അൽ ഹാഷ്മി ഇന്ത്യയിലെത്തി. ശനിയാഴ്ച ഡൽഹി രാഷ്ട്രപതി ഭവനിൽ നടന്ന പരിപാടിയിൽ രാഷ്ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തി. രണ്ടു ദിവസമായി മുംബൈയിലും ഡൽഹിയിലും നടന്ന ഐക്യരാഷ്ട്ര സഭ സുരക്ഷ സമിതിയുടെ ഭീകര വിരുദ്ധ സമിതിയുടെ പ്രത്യേക യോഗത്തിൽ പങ്കെടുക്കാനാണ് റീം അൽ ഹാഷ്മി ഇന്ത്യയിലെത്തിയത്. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായും കൂടിക്കാഴ്ച നടത്തി.
ഭീകരപ്രവർത്തനങ്ങൾക്ക് അതിരുകളില്ലെന്നും അത് ജീവിതങ്ങളെ ഛിന്നഭിന്നമാക്കുമെന്നും റീം അൽ ഹാഷ്മി പറഞ്ഞു. മുംബൈ ഭീകരാക്രമണ സമയത്ത് നരിമാൻ ഹൗസിൽ സംഭവിച്ചത് എന്തെന്ന് നമ്മൾ കണ്ടതും കേട്ടതുമാണ്. തീവ്രവാദപരമായ ചിന്തകളെ ഇല്ലാതാക്കണമെന്നും അവർ കൂട്ടിച്ചേർത്തു. യു.എ.ഇ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്നും തീവ്രവാദം ഉൾപ്പെടെ ഇരുരാജ്യങ്ങളും നേരിടുന്ന പ്രശ്നങ്ങളെ ഒരുമിച്ച് നേരിടുമെന്നും ജയ്ശങ്കർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.