കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുമായി അബൂദബി

അബൂദബി: അബൂദബിയി‍ൽ നടക്കുന്ന പൊതുചടങ്ങുകളിലും എക്സിബിഷനുകളിലും പങ്കെടുക്കണമെങ്കിൽ ഇനിമുതൽ 96 മണിക്കൂറിനുള്ളിലെടുത്ത നെ​ഗറ്റീവ് പി.സി.ആർ പരിശോധനാഫലം കാണിച്ചാൽ മതിയാവും. ഇതോടൊപ്പം അൽഹോസൻ ആപ്പിൽ ​ഗ്രീൻ പാസും ആവശ്യമാണെന്ന് അധികൃതർ അറിയിച്ചു. അബൂദബി‌ എമർജൻസി, ക്രൈസിസ് ആൻറ് ഡിസാസ്​റ്റേഴ്​സ്​ കമ്മിറ്റിയാണ് ഇതുസംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചത്. ഇതുവരെ 48 മണിക്കൂറിനുള്ളിലെടുത്ത നെ​ഗറ്റീവ് പി.സി.ആർ പരിശോധനാഫലം അനിവാര്യമായിരുന്നു. ഇതിനു പുറമേ മാസ്ക് ധരിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു. പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ രണ്ടാഴ്ചയായി വലിയ കുറവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിലാണ് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ തീരുമാനിച്ചത്.

Tags:    
News Summary - relaxes Covid restrictions Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.