ദുബൈ: പുതുക്കിയ പാസ്പോർട്ടുമായി യു.എ.ഇയിലേക്ക് യാത്ര ചെയ്യാൻ എത്തിയവർക്ക് കേരളത്തിലെ വിമാനത്താവളങ്ങളിൽ അനുമതി നിഷേധിക്കുന്നു. കൊച്ചി, കോഴിക്കോട് വിമാനത്താവളിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യാത്ര ചെയ്യാൻ ടിക്കറ്റുമായെത്തിയവരെയാണ് മടക്കിയത്. പുതുക്കിയ പാസ്പോർട്ട് യു.എ.ഇ സിസ്റ്റത്തിൽ കാണുന്നില്ലെന്നും അനുമതി നൽകാൻ കഴിയില്ലെന്നുമാണ് എമിഗ്രേഷൻ ഉദ്യോഗസ്ഥർ അറിയിച്ചത്.
എന്നാൽ, മറ്റ് രാജ്യങ്ങളിലുള്ളവരുടെ പാസ്പോർട്ട് വിഷയത്തിൽ ഒന്നും ചെയ്യാനാവില്ലെന്നും യു.എ.ഇയിൽ എത്തിയ ശേഷമാണ് സിസ്റ്റത്തിൽ അപ്ലോഡ് ചെയ്യുന്നത് എന്നും ഷാർജ എമിഗ്രേഷൻ അധികൃതർ വ്യക്തമാക്കി. പഴയ പാസ്പോർട്ടും പുതിയതും ഒന്നിച്ച് പിൻ ചെയ്ത് വിമാനത്താവളത്തിൽ കാണിക്കുകയാണ് പതിവ്. യു.എ.ഇയിൽ എത്തിയ ശേഷം 150 ദിർഹം ഫീസ് അടച്ച് പുതിയ പാസ്പോർട്ടിലേക്ക് വിസമാറ്റുകയും ചെയ്യും. ഇതിനാണ് മാറ്റം വന്നത്. ഇതോടെ, പാസ്പോർട്ട് പുതുക്കിയവർക്ക് യു.എ.ഇയിലേക്ക് മടങ്ങാനാകാത്ത സ്ഥിതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.