ദുബൈ: യു.എ.ഇയിലെ നടുവണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ നടുവണ്ണൂരകം കുടുംബാംഗങ്ങൾ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ദുബൈ ഖിസൈസിലെ അൽത്തവാർ പാർക്കിൽ നടത്തിയ സംഗമത്തിൽ 150ഓളം പേർ പങ്കെടുത്തു. മിഫ്സൽ അസീസ് പ്രാർഥന നടത്തി.
നബ്ലു റാശിദ് റമദാൻ സന്ദേശം നൽകി. ഹംസ കാവിൽ, അബ്ദുറഹ്മാൻ ഇ.സി.എച്ച് തുടങ്ങിവർ അതിഥികളായിരുന്നു. അബ്ദുൽ അസീസ് അൽദാന, നിജീഷ് വിനോയ്, ഷമീം മണോളി, സിറാജ് മന്ദൻകാവ്, ആദം എടവന, റിയാസ് പുത്തൂർ, ദിലീപ് അളക, ഷാജി സഞ്ചാരി, സിറാജ് ടി.വി, അബ്ദുൽ ഗഫൂർ, ഷാഫി ന്യൂസ്റ്റാർ, ജറിഷ് ടി.വി, ഷാജി ആർ.കെ, സെമീർ ബാവ, റെജി ഇല്ലത്ത്, ലേഡീസ് വിങ് ഭാരവാഹികളായ ആയിഷ ഫെബിൻ, സമീറ അസീസ്, സുബിന ഷാജി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.