കല്‍ബയില്‍ മത്സ്യബന്ധനത്തിന് നിയന്ത്രണം

ഷാര്‍ജ: കല്‍ബയിലെ മത്സ്യബന്ധന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ ഷാര്‍ജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പുതിയ പ്രമേയം പുറപ്പെടുവിച്ചു. ഇതുപ്രകാരം നിരോധിത പ്രദേശങ്ങളില്‍ മത്സ്യബന്ധനം പാടില്ല. കൂടാതെ മത്സ്യങ്ങള്‍ കല്‍ബയ്ക്ക് പുറത്ത് കയറ്റുമതി ചെയ്യാനോ വില്‍ക്കാനോ അനുമതിയില്ല. പരിസ്ഥിതി, സംരക്ഷിത മേഖല അതോറിറ്റിയുടെ നടപടിക്രമങ്ങളിലൂടെ നഷ്ടം സംഭവിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കും.

അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ പ്രത്യേക സമിതി രൂപവത്കരിക്കാനും പ്രമേയത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സെയ്ഫ് മുഹമ്മദ് അല്‍സരി അല്‍ ശംസി, ഷാര്‍ജ ഫിഷ് റിസോഴ്സസ് അതോറിറ്റി ചെയര്‍മാന്‍ അലി അഹ്മദ് അലി അബു ഗസിന്‍, കല്‍ബ മത്സ്യത്തൊഴിലാളികളുടെ അസോസിയേഷന്‍ പ്രസിഡന്‍റ്​ മുഹമ്മദ് ബിന്‍ ശഹ്റൈന്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.

Tags:    
News Summary - Restrictions on fishing in Kalba

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.