ദുബൈ: എമിറേറ്റിലെ 3.5 ലക്ഷം വിദ്യാർഥികൾക്ക് ട്രാഫിക് സുരക്ഷ സന്ദേശമെത്തിച്ച് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ബോധവത്കരണത്തിന്റെ ഭാഗമായി ദുബൈയിലെ 50 സ്കൂളുകൾ കേന്ദ്രീകരിച്ച് 15,000 വിദ്യാർഥികളുടെ പങ്കാളിത്തത്തോടെ വിവിധ പരിപാടികളും സംഘടിപ്പിച്ചു.
2023-24 അക്കാദമിക് വർഷത്തിലാണ് പരിപാടികൾ ഒരുക്കിയത്. കുട്ടികളെ അടിസ്ഥാന ട്രാഫിക് സുരക്ഷ നിർദേശങ്ങൾ പഠിപ്പിക്കുകയാണ് പരിപാടികൾ ലക്ഷ്യംവെച്ചത്. അതോടൊപ്പം ഭാവിയിലെ ട്രാഫിക് സുരക്ഷ കണക്കിലെടുത്ത് ആഗോള തലത്തിലെ ഏറ്റവും മികച്ച രീതികളും സാങ്കേതിക വിദ്യകളും സംബന്ധിച്ച് വിദ്യാർഥികൾക്ക് ധാരണയുണ്ടാക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.