ദുൈബ: അൽറഫയിൽ കാർ കടയിലേക്കു പാഞ്ഞുകയറി മൂന്നു പേർക്ക് പരിക്കേറ്റ. ബ്രേക്കിനു പകരം അറിയാതെ ആക്സിലറേറ്റർ ചവിട്ടിയതാണ് അപകടത്തിന് കാരണം. തിരക്കിനെ തുടർന്ന് ഡ്രൈവർ വേഗം കുറക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമെന്ന് അൽ റഫ സ്േറ്റഷനിലെ ഡയറക്ടർ ബ്രിഗേഡിയർ അഹ്മദ് താനി ബിൻ ഗഹാൽട്ടിയ പറഞ്ഞു. ആക്സിലറേറ്ററിൽ ചവിട്ടിയതോടെ മുന്നോട്ടുകുതിച്ച വാഹനം കടയുടെ ചില്ല് തകർത്ത് ഉള്ളിലേക്ക് ഇടിച്ചുകയറി. സ്ഥാപനത്തിലെ ജീവനക്കാർക്കാണ് പരിക്കേറ്റത്. ഇവർക്ക് ചികിത്സ നൽകിയതായും ഡ്രൈവർക്കെതിെര നടപടി സ്വീകരിച്ചതായും ഗഹാൽട്ടിയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.