ടൂർ പാക്കേജിന്‍റെ പേരിൽ തട്ടിപ്പ്​: നഷ്ടമായത്​ ലക്ഷങ്ങൾ

ദു​ബൈ: വ​മ്പ​ൻ ഓ​ഫ​റു​ക​ൾ വാ​ഗ്ദാ​നം ചെ​യ്ത്​ ട്രാ​വ​ൽ ആ​ൻ​ഡ്​ ടൂ​റി​സം ക​മ്പ​നി പ്ര​വാ​സി​ക​ളി​ൽ​നി​ന്ന്​ ത​ട്ടി​യെ​ടു​ത്ത​ത്​ ല​ക്ഷ​ങ്ങ​ൾ. ത​ട്ടി​പ്പി​ൽ അ​ക​പ്പെ​ട്ട്​ പ​ണം ന​ഷ്ട​മാ​യ​വ​രി​ൽ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റി​ല​ധി​കം പേ​ർ.

ക​രാ​മ​യി​ലെ അ​ൽ റെ​യാ​മി കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ​ട്രാ​വ​ൽ​സി​നെ​തി​രെ​യാ​ണ്​​ പ​രാ​തി. ദു​ബൈ ക്രീ​ക്കി​ൽ സം​ഘ​ടി​പ്പി​ച്ച ല​ക്കി ഡ്രോ​യി​ൽ വി​ജ​യി​ച്ചു​വെ​ന്ന്​ കാ​ണി​ച്ചാ​ണ്​ ചി​ല​രി​ൽ​നി​ന്ന്​ പ​ണം ത​ട്ടി​യ​ത്. എ​ട്ടം​ഗ കു​ടും​ബ​ത്തി​ന്​ യു.​എ​സ്​ സ​ന്ദ​ർ​ശ​ന​ത്തി​ന്​ വ​മ്പ​ൻ പാ​ക്കേ​ജ്​ അ​വ​ത​രി​പ്പി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്. വേ​ൾ​ഡ്​ ടൂ​ർ പാ​ക്കേ​ജാ​ണ്​ മ​റ്റു ചി​ല​ർ​ക്ക്​ വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന​ത്.

ഇ​ങ്ങ​നെ പ​ല​രീ​തി​യി​ൽ ന​ട​ന്ന ത​ട്ടി​പ്പി​ൽ നൂ​റി​ല​ധി​കം പേ​രാ​ണ്​ ഇ​ര​യാ​യ​ത്. പ​ണ​മ​ട​ച്ച്​ അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​നാ​യി കാ​ത്തി​രി​ക്കു​ന്ന​തി​നി​ട​യി​ൽ സം​ശ​യം തോ​ന്നി​യ ചി​ല​ർ ഓ​ഫി​സി​ൽ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ്​ സ്ഥാ​പ​നം പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ച്​ അ​ട​ച്ചു​പൂ​ട്ടി​യ വി​വ​രം അ​റി​യു​ന്ന​ത്. ഇ​തോ​ടെ കൂ​ടു​ത​ൽ പേ​ർ രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു. യു.​എ​സ്​ കൂ​ടാ​തെ സിം​ഗ​പ്പൂ​ർ, മ​ലേ​ഷ്യ, ആ​സ്​​ട്രേ​ലി​യ, ജോ​ർ​ജി​യ, അ​ർ​മേ​നി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​ണ് ക​മ്പ​നി​ ടൂ​ർ പാ​ക്കേ​ജ്​ വാ​ഗ്​​ദാ​നം ചെ​യ്തി​രു​ന്ന​ത്.

40,000 ദി​ർ​ഹം​മു​ത​ൽ 9,000 ദി​ർ​ഹം​വ​രെ ന​ഷ്ട​പ്പെ​ട്ട​വ​രു​ണ്ട്​. ഉം​റ തീ​ർ​ഥാ​ട​ക​രും വ​ഞ്ചി​ത​രാ​യ​വ​രി​ൽ ഉ​ൾ​പ്പെ​ടും. ഇ​വ​രി​ൽ​നി​ന്ന്​ 7,000 ദി​ർ​ഹ​മാ​ണ്​ ത​ട്ടി​യ​ത്. ജ​നു​വ​രി 12 മു​ത​ൽ ഓ​ഫി​സ്​ അ​ട​ച്ചു​പൂ​ട്ടി​യ നി​ല​യി​ലാ​ണെ​ന്ന്​ പ​രാ​തി​ക്കാ​ർ പ​റ​യു​ന്നു.

സം​ഭ​വ​ത്തി​ൽ നി​യ​മ​പ​ര​മാ​യി നീ​ങ്ങാ​മെ​ന്നു​ണ്ടെ​ങ്കി​ലും അ​തി​നും വ​ലി​യ തു​ക ചെ​ല​വ്​ വ​രു​മെ​ന്ന​തി​നാ​ൽ പ​ല​രും പി​ൻ​വാ​ങ്ങു​ക​യാ​ണ്. ത​ട്ടി​പ്പ്​ ന​ട​ത്തി​യ സ്ഥാ​പ​ന​ത്തി​ന്‍റെ ട്രേ​ഡ്​ ലൈ​സ​ൻ​സ്​ ഡി​സം​ബ​ർ 11ന്​ ​കാ​ലാ​വ​ധി ​ക​ഴി​ഞ്ഞി​രു​ന്ന​താ​യി രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. ബ​സ്​ വാ​ട​ക​ക്ക്​ ന​ൽ​കു​ന്ന ക​മ്പ​നി​യു​മാ​യി ന​ട​ന്ന ക്രെ​ഡി​റ്റ്​ കാ​ർ​ഡ്​ പെ​യ്​​മെ​ന്‍റ്​ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ത​ട്ടി​പ്പ്​ ന​ട​ത്തി​യ ക​മ്പ​നി​യു​ടെ ഉ​ട​മ ഇ​ന്ത്യ​ക്കാ​ര​നാ​ണെ​ന്ന്​ സൂ​ച​ന ല​ഭി​ച്ച​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.