അബൂദബി: ലോകത്തെമ്പാടുമുള്ള യുവ ശാസ്ത്രജ്ഞരുടെ ശാസ്ത്രീയ സർഗാത്മകത കേന്ദ്രീകരിച ്ചുള്ള യു.എ.ഇയിലെ ഏറ്റവും വലിയ ശാസ്ത്ര മേളയായ മിൽസെറ്റ് എക്സ്പോ-സയൻസസ് ഇൻറർനാഷന ൽ (ഇ.എസ്.ഐ) 2019 അബൂദബി നാഷനൽ എക്സിബിഷൻ സെൻററിൽ ആരംഭിച്ചു. ഇൻറർനാഷനൽ മൂവ്മെൻറ് ഫ ോർ ലഷർ ആക്ടിവിറ്റീസ് ഇൻ സയൻസ് ആൻഡ് ടെക്നോളജിയുടെ (മിൽസെറ്റ്) സംരംഭമായ ഇ.എസ്.ഐ 2 019ൽ ശാസ്ത്ര സാങ്കേതിക പരിപാടികളാണ് പ്രധാനമായും നടക്കുന്നത്. യുവ ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകൾ മാറ്റുരക്കുന്ന ശാസ്ത്ര സാങ്കേതിക പ്രദർശനം വ്യാഴാഴ്ച സമാപിക്കും.
അബൂദബി സെൻറർ ഫോർ ടെക്നിക്കൽ ആൻഡ് വൊക്കേഷനൽ എജുക്കേഷൻ ആൻഡ് ട്രെയിനിങ് നേതൃത്വം നൽകുന്ന പരിപാടി യു.എ.ഇ ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാെൻറ രക്ഷാകർതൃത്വത്തിലാണ് നടക്കുന്നത്. വ്യാഴാഴ്ച വരെ പൊതുജനങ്ങൾക്ക് പ്രദർശനം കാണാനവസരമുണ്ട്. യു.എ.ഇയിൽനിന്നുള്ള സ്കൂളുകൾക്കും പരിപാടി സന്ദർശിക്കാൻ പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്.
യു.എ.ഇയിൽ നിന്നുള്ള 500ലധികം പ്രതിനിധികളാണ് ശാസ്ത്ര സാങ്കേതിക പ്രദർശനത്തിൽ പങ്കെടുക്കുന്നത്. 1500 അന്താരാഷ്ട്ര പ്രതിനിധികളും പങ്കെടുക്കുന്നു. ജീവശാസ്ത്രം, ബിഹേവിയറൽ ആൻഡ് സോഷ്യൽ സയൻസ്, കെമിസ്ട്രി, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിലൂന്നിയാണ് പ്രദർശനം.ശാസ്ത്രത്തിൽ കണ്ണുതുറക്കുക, വെള്ളത്തുള്ളി മുതൽ മഴവില്ല് വരെ, കുമിള മുതൽ ഉഷ്ണജല സ്രോതസ്സ് വരെ, പുക മുതൽ വെളിച്ചം വരെ, മൈക്രോസ്കോപ്പ് മുതൽ ജ്യോതിശ്ശാസ്ത്രം വരെ എല്ലായിടത്തും ശാസ്ത്രീയ പ്രതിഭാസങ്ങളെ അഭിമുഖീകരിക്കുന്ന മനുഷ്യന് ചിന്തിക്കാനും ഗ്രഹിക്കാനും കഴിയുന്ന വൈവിധ്യമായ ശാസ്ത്ര സാങ്കേതിക നേട്ടങ്ങളാണ് പ്രദർശന നഗരിയിലൊരുക്കിയിരിക്കുന്നത്.
68 രാജ്യങ്ങളിൽനിന്ന് രണ്ടായിരത്തിലധികം പേരാണ് എക്സിബിഷനിൽ ശാസ്ത്ര-സാങ്കേതിക മികവുകൾ പ്രദർശിപ്പിക്കുന്നത്. ഒമ്പത് വയസ്സിനും 25 വയസ്സിനും ഇടയിലുള്ളവരുടെ ശാസ്ത്ര-സാങ്കേതിക മികവുകളാണ് ഓരോ പവലിയനുകളിലെത്തുന്നവരെയും ആകർഷിക്കുന്നത്. യു.എ.ഇ ബഹിരാകാശ യാത്രികൻ ബുധനാഴ്ച അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലേക്ക് പുറപ്പെടുന്നതിെൻറ പശ്ചാത്തലത്തിൽ ലുലു ഗ്രൂപ് ഒരുക്കിയ ബഹിരാകാശ യാത്രാ പവലിയനും സന്ദർശകരെ ആകർഷിക്കുന്നു. ബഹിരാകാശ യാത്രയുടെ സമ്പൂർണ രൂപം സന്ദർശകർക്ക് കാണാനവസരമൊരുക്കുന്നതാണ് ലുലു ടെൻറ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.