ദുബൈ: തുടർച്ചയായ രണ്ടാം ദിവസവും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചു. അബൂദബി, അൽഐൻ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ ശക്തമായ ലഭിച്ചപ്പോൾ ദുബൈയിലും മറ്റിടങ്ങളിലും ചെറിയ മഴയാണ് പെയ്തത്.ബുധനാഴ്ച രാവിലെ മുതൽ എല്ലായിടത്തും മൂടിക്കെട്ടിയ കാലാവസ്ഥയായിരുന്നു. മഴ ലഭിച്ച സ്ഥലങ്ങളിൽ ചൂടിന് വലിയ ആശ്വാസമുണ്ട്.
മഴയും കാഴ്ചതടസ്സവും കാരണമായി അപകട സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മഴ തുടരാൻ സാധ്യതയുള്ളതിനാൽ അബൂദബിയിൽ യെല്ലോ, ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യത്ത് മറ്റു സ്ഥലങ്ങളിലും അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.ദുബൈയിൽ ശൈഖ് സായിദ് റോഡ്, അൽ ഗർഹൂദ്, ഖവാനീജ് എന്നിവിടങ്ങളിലാണ് ചെറിയ മഴ ലഭിച്ചത്.
ശക്തമായ കാറ്റിനെ തുടർന്ന് ചില ഭാഗങ്ങളിൽ പൊടി നിറഞ്ഞ അവസ്ഥയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഈ ആഴ്ച മുഴുവൻ മൂടൽമഞ്ഞ് നിറഞ്ഞ അന്തരീക്ഷമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.