Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightരണ്ടാം ദിനവും മഴ;...

രണ്ടാം ദിനവും മഴ; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

text_fields
bookmark_border
abudabi rain
cancel
camera_alt

അബൂദബിയിൽ മഴയിൽ കാഴ്ച മങ്ങിയ റോഡ്. പൊലീസ് ട്വിറ്ററിൽ പങ്കുവെച്ച ചിത്രം 

ദുബൈ: തുടർച്ചയായ രണ്ടാം ദിവസവും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചു. അബൂദബി, അൽഐൻ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ ശക്തമായ ലഭിച്ചപ്പോൾ ദുബൈയിലും മറ്റിടങ്ങളിലും ചെറിയ മഴയാണ് പെയ്തത്.ബുധനാഴ്ച രാവിലെ മുതൽ എല്ലായിടത്തും മൂടിക്കെട്ടിയ കാലാവസ്ഥയായിരുന്നു. മഴ ലഭിച്ച സ്ഥലങ്ങളിൽ ചൂടിന് വലിയ ആശ്വാസമുണ്ട്.

മഴയും കാഴ്ചതടസ്സവും കാരണമായി അപകട സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മഴ തുടരാൻ സാധ്യതയുള്ളതിനാൽ അബൂദബിയിൽ യെല്ലോ, ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യത്ത് മറ്റു സ്ഥലങ്ങളിലും അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.ദുബൈയിൽ ശൈഖ് സായിദ് റോഡ്, അൽ ഗർഹൂദ്, ഖവാനീജ് എന്നിവിടങ്ങളിലാണ് ചെറിയ മഴ ലഭിച്ചത്.

ശക്തമായ കാറ്റിനെ തുടർന്ന് ചില ഭാഗങ്ങളിൽ പൊടി നിറഞ്ഞ അവസ്ഥയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഈ ആഴ്ച മുഴുവൻ മൂടൽമഞ്ഞ് നിറഞ്ഞ അന്തരീക്ഷമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainUAE Newsuae
News Summary - Second day also rain; Warning to be careful
Next Story