ഖോർഫക്കാനിലെ റാബി പർവതത്തിൽ കയറാൻ എത്തിയവർ

പർ‌വതങ്ങളിലെ സുരക്ഷ: ബോധവത്​കരണവുമായി ഷാർജ പൊലീസ്

ഷാർജ: പർവതപ്രദേശങ്ങളിൽ എത്തുന്നവരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പുവരുത്താൻ ബോധവത്കരണ പ്രവർത്തനങ്ങൾക്ക് ഷാർജ പൊലീസ് തുടക്കമിട്ടു.

ഖോർഫക്കാനിലെ റാബി പർവതത്തിൽ കയറുന്നവർക്ക് സുരക്ഷ നിർദേശങ്ങൾ നൽകി. പരിക്കോ ക്ഷീണമോ ഉണ്ടായാൽ പൊലീസുമായി ആശയവിനിമയം നടത്താൻ 092370000, 999 എന്നീ നമ്പറിൽ വിളിക്കണമെന്നും സംരക്ഷണം നൽകുമെന്നും കിഴക്കൻ മേഖല പൊലീസ് ഡിപ്പാർട്മെൻറി​െൻറ ഓപറേഷൻ ബ്രാഞ്ച് ഡയറക്ടറും പർവത, തീരപ്രദേശങ്ങളിലെ പ്രതിരോധ നടപടികളുടെ ടീം മേധാവിയുമായ മേജർ അബ്​ദുല്ല ഇബ്രാഹീം അലി ജാഫർ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.