ദുബൈ: യു.എ.ഇയിലെ മാധ്യമ രംഗത്തെ സുപ്രസിദ്ധനായ മുതിർന്ന മാധ്യമ പ്രവർത്തകൻ അഹ്മദ് അൽ മൻസൂരി അന്തരിച്ചു. 80 വയസ്സായിരുന്നു. ശനിയാഴ്ച ദുബൈ മീഡിയ ഓഫിസാണ് മരണ വിവരം പുറത്തുവിട്ടത്.
1944ൽ ദുബൈയിലെ അൽ ശിന്തകയിലാണ് ജനനം. 1967ൽ ഷാർജ റേഡിയോയിൽ അനൗൺസറായാണ് മാധ്യമ രംഗത്തേക്കുള്ള അഹ്മദ് അൽ മൻസൂരിയുടെ പ്രവേശനം. മാധ്യമ പ്രതിനിധി സംഘങ്ങളെ നയിക്കാനും യു.എ.ഇയുടെ രാഷ്ട്ര ശിൽപി ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന്റെ വിദേശ യാത്രകളിൽ അനുഗമിക്കാനും അവസരം ലഭിച്ചിട്ടുണ്ട്. രാജ്യത്തിനകത്തും പുറത്തും മാധ്യമ രംഗത്ത് കൈവരിച്ച നേട്ടങ്ങൾക്ക് നിരവധി പുരസ്കാരങ്ങളും ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. മൊറോക്കോ, തുനീഷ്യ, ഒമാൻ എന്നീ രാജ്യങ്ങൾ ഇദ്ദേഹത്തെ ആദരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.