യു.​എ.​ഇ സെ​ൻ​ട്ര​ൽ ബാ​ങ്ക്

ഗുരുതര നിയമലംഘനം; എക്സ്ചേഞ്ച് കമ്പനിയുടെ ലൈസൻസ് റദ്ദാക്കി

ദു​ബൈ: ഗു​രു​ത​ര നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ യു.​എ.​ഇ സെ​ൻ​ട്ര​ൽ ബാ​ങ്ക്​ എ​ക്സ്​​ചേ​ഞ്ച്​​ ക​മ്പ​നി​യു​ടെ ലൈ​സ​ൻ​സ്​ റ​ദ്ദാ​ക്കി.

അ​ൽ റ​ശീ​ദ്​ എ​ക്സ്​​ചേ​ഞ്ച്​ ക​മ്പ​നി​ക്കെ​തി​രാ​യാ​ണ്​ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ക​മ്പ​നി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ച ശേ​ഷം ക്ര​മ​ക്കേ​ടു​ക​ൾ വ്യ​ക്​​ത​മാ​യ​തോ​ടെ​യാ​ണ്​ ന​ട​പ​ടി​യു​ണ്ടാ​യ​ത്. സെ​ൻ​ട്ര​ൽ ബാ​ങ്ക്​ ര​ജി​സ്റ്റ​റി​ൽ നി​ന്ന് എ​ക്‌​സ്‌​ചേ​ഞ്ച് ഹൗ​സി​ന്‍റെ പേ​ര്​ ഒ​ഴി​വാ​ക്കി​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഈ ​മാ​സം ലൈ​സ​ൻ​സ് റ​ദ്ദാ​ക്ക​പ്പെ​ടു​ന്ന ര​ണ്ടാ​മ​ത്തെ ക​മ്പ​നി​യാ​ണി​ത്. ഫെ​ഡ​റ​ൽ നി​യ​മ​ത്തി​ലെ ആ​ർ​ട്ടി​ക്കി​ൾ 137 പ്ര​കാ​ര​മാ​ണ് അ​ൽ റ​ഷീ​ദി​ന്‍റെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കാ​നു​ള്ള തീ​രു​മാ​ന​മെ​ടു​ത്ത​ത്. എ​ക്‌​സ്‌​ചേ​ഞ്ച് ഹൗ​സ് വി​നി​മ​യ ഇ​ട​പാ​ടു​ക​ൾ ബോ​ധ​പൂ​ർ​വം കു​റ​ച്ചു കാ​ണി​ച്ച​താ​യും പ​ണ​ത്തി​ന്‍റെ ല​ഭ്യ​ത സം​ബ​ന്ധി​ച്ച നി​യ​മ​ങ്ങ​ൾ പാ​ലി​ച്ചി​ല്ലെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഇ​തി​നു​പു​റ​മെ സെ​ൻ​ട്ര​ൽ ബാ​ങ്കി​ന്​ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ക​യും ഗു​രു​ത​ര​മാ​യ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ വി​രു​ദ്ധ ക്ര​മ​ക്കേ​ടി​ൽ ഏ​ർ​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി. ക​മ്പ​നി​ക്ക്​ കേ​സി​ൽ അ​പ്പീ​ൽ ന​ൽ​കാ​ൻ സ​മ​യം അ​നു​വ​ദി​ച്ചി​ട്ടും സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - Serious violation; The license of the exchange company was cancelled.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT