അജ്മാന്‍: അജ്മാൻ അബ്ര സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. സുരക്ഷാ മുൻകരുതലെന്ന നിലയിലാണ് നടപടി. ജനുവരി 12 മുതൽ സർവീസുകൾ താല്‍ക്കാലികമായി നിർത്തിവെക്കുന്നതായി അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി അധികൃതര്‍ അറിയിച്ചു. ജനുവരി 19 വരെ ഒരാഴ്ച്ചത്തേക്ക് ഗതാഗത സേവനങ്ങൾ താൽക്കാലികമായി നിര്‍ത്തി വെക്കുന്നതായാണ് ഇപ്പോഴത്തെ തീരുമാനം.
എമിറേറ്റിൽ കൊവിഡ്-19 വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടിയായാണ് തീരുമാനം. തുടര്‍ന്നുള്ള ദിവസങ്ങളിലെ സാഹചര്യം വിലയിരുത്തിയ ശേഷമായിരിക്കും ഈ തീരുമാനം സംബന്ധിച്ച് മാറ്റങ്ങള്‍ക്ക് വിധേയമാക്കുക എന്നാണറിയുന്നത്. രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.