ഷാർജ: കേരള മുഖ്യമന്ത്രി പിണറായി വിജയനും പി.വി. അൻവറും തമ്മിലുള്ള വിവാദ വിഷയങ്ങളിൽ രൂക്ഷവിമർശനവുമായി ഷാഫി പറമ്പിൽ എം.പി. ക്ലിഫ് ഹൗസിനുനേരെ അൻവർ എന്ന മരം ചരിഞ്ഞപ്പോഴാണ് അൻവറിനെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.
നേരത്തേ രാഹുൽ ഗാന്ധിയുടെ ഡി.എൻ.എ പരിശോധിക്കണമെന്ന് അൻവർ പറഞ്ഞപ്പോൾ പിണറായി അൻവറിനെ ഉത്തമനായി കൂടെ നിർത്തിയെന്നും ഷാഫി പരിഹസിച്ചു. ഷാർജയിൽ യു.ഡി.എഫ് വടകര കോഓഡിനേഷൻ കമ്മിറ്റി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തനിക്കു നേരെ തിരിഞ്ഞപ്പോഴാണ് അൻവറിന്റെ വഴി കോൺഗ്രസിന്റെതാണെന്ന് പിണറായി പറയാൻ തുടങ്ങിയത്. യഥാർഥത്തിൽ കേരളത്തിലെ സി.പി.എം പ്രവർത്തകർ പോലും കേരളത്തിലെ ഭരണം മാറണമെന്ന് ആഗ്രഹിക്കുന്നുവെന്നതാണ് വസ്തുതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാസികള്‍ ഏറനാളായി ഉയര്‍ത്തുന്ന വിമാന ടിക്കറ്റ് നിരക്കിലെ വര്‍ധന ഇന്ത്യന്‍ പാര്‍ലമെന്റിലെ മുഴുവന്‍ അംഗങ്ങളും കക്ഷി രാഷ്ട്രീയത്തിന് അതീതമായി ചര്‍ച്ച ചെയ്തുതുടങ്ങിയെന്നുംപ്രവാസികള്ക്കായി പാര്‍ലമെന്റില്‍ സംസാരിച്ചതിന്റെ തുടര്‍ച്ചയായി കേന്ദ്ര വ്യോമയാനമന്ത്രിയുമായി പ്രവാസി സംഘടന പ്രതിനിധികളുടെ യോഗവും ചേരും. വടകരയിലും തലശേരിയിലും എം.പി ഓഫിസ് പ്രവര്‍ത്തിക്കും. പരാതികളും മറ്റും നല്കാന് മൊബൈല്‍ ആപ്ലിക്കേഷന്‍ ഉടന്‍ ആരംഭിക്കും.
ഇതില്‍ പ്രവാസികള്‍ക്കായി പ്രത്യേക സംവിധാനം തുറക്കും. ഇപ്പോഴത്തെ പാര്‍ലമെന്റിലെ പ്രധാന ആകര്‍ഷണം പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയാണ്. നാല് പ്രധാന വിഷയങ്ങളില്‍ മോദി സര്‍ക്കാര്‍ യു-ടേണ്‍ എടുത്തുകഴിഞ്ഞു. ഇത് ശുഭകരമായ പ്രതീക്ഷയാണെന്നും ഷാഫി പറഞ്ഞു.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍ നടന്ന ചടങ്ങില്‍ നൂറുകണക്കിനു പേര് സംബന്ധിച്ചു. അസോസിയേഷന് പ്രസിഡന്റ് നിസാര്‍ തളങ്കര യോഗം ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി ഷാര്‍ജ കോഴിക്കോട് പ്രസിഡന്റ് പി.കെ. അബ്ബാസ് അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ പാറക്കല്‍ അബ്ദുല്ല, കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍ കുമാര്‍, കെ.പി.സി.സി നേതാക്കളായ എന്‍. സുബ്രഹ്മണ്യന്, കാറ്റാനം ഷാജി, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സുനില്‍ അസീസ്, ഹാഷിം മുന്നേരി, എ.പി. പ്രജിത്ത് എന്നിവര്‍ സംസാരിച്ചു. വിജയ് തോട്ടത്തില്‍ സ്വാഗതവും ജലീല്‍ മഷ്ഹൂര്‍ തങ്ങള്‍ നന്ദിയും പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.