അബൂദബി: ബേപ്പൂർ സുൽത്താനോടുള്ള ആദരസൂചകമായി ശക്തി തിയറ്റേഴ്സ് അബൂദബി സംഘടിപ്പിച്ച ‘വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകൾ’ എന്ന പരിപാടി ശ്രദ്ധേയമായി. വിഖ്യാത കൃതിയായ മതിലുകൾ ലോക ക്ലാസിക് സിനിമയായി മാറിയപ്പോൾ നോവലായും സിനിമയായും മനസ്സുകളെ ഏറെ സ്വാധീനിച്ചു. മതിലുകൾ എന്ന നോവലിനെക്കുറിച്ചുള്ള ആമുഖവും നോവലിന്റെ ആനുകാലിക പ്രസക്തിയേയും കുറിച്ച് അനു ജോൺ സംസാരിച്ചു. തുടർന്ന് മതിലുകൾ സിനിമയുടെ ഭാഗങ്ങളും മുഹൂർത്തങ്ങളും ഫിറോസ് കൊച്ചിയും ശ്രീഷ്മ അനീഷും അവതരിപ്പിച്ചു. റഫീഖ് കൊള്ളിയത്ത് സിനിമ നിരൂപണം ചെയ്തു.
മതിലുകളിലെ നാരായണി ബഷീറിന്റെ മറ്റ് സ്ത്രീകഥാപാത്രങ്ങളിൽ നിന്നും എങ്ങനെ വ്യത്യസ്തമാകുന്നു എന്ന് സൗമ്യ അനൂപ് വിശദീകരിച്ചു. ശക്തി കലാകാരന്മാരായ ശ്രീബാബു പിലിക്കോട്, ഷീന സുനിൽ, രേഷ്മ, അനുജോൺ അശോകൻ എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കിയ ബഷീറിന്റെ നാരായണി എന്ന ആവിഷ്കാരം ശ്രദ്ധേയമായി. ശക്തി സാഹിത്യ വിഭാഗം സെക്രട്ടറി ഷെറിൻ വിജയൻ, ശക്തി വൈസ് പ്രസിഡന്റ് അസീസ് ആനക്ക, ശക്തി അസിസ്റ്റന്റ് കല വിഭാഗം സെക്രട്ടറി സൈനു, ശക്തി വനിത വിഭാഗം കമ്മിറ്റി അംഗം പ്രജിന അരുൺ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.