മൈക്കിൾ സത്യദാസ്, സംറീൻ ബാനു

ഷാർജ തീപിടിത്തം: മരിച്ച ഇന്ത്യക്കാരെ തിരിച്ചറിഞ്ഞു

ഷാർജ: എമിറേറ്റിലെ അൽ നഹ്ദയിൽ വ്യാഴാഴ്ചയുണ്ടായ തീപിടിത്തത്തിൽ മരിച്ച രണ്ട് ഇന്ത്യക്കാരെ തിരിച്ചറിഞ്ഞു. ബംഗളൂരു സ്വദേശിയായ സൗണ്ട് എൻജിനീയർ മൈക്കിൾ സത്യദാസ്, മുംബൈ സ്വദേശിനി സംറീൻ ബാനു (29) എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ച രാത്രിയാണ് ഷാർജ അൽ നഹ്ദയിലെ 39 നില കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. അപകടത്തിൽ അഞ്ചുപേർ മരിച്ചുവെന്ന്​ ഷാർജ പൊലീസ്​ വെളിപ്പെടുത്തിയിരുന്നു. ദുബൈ വേൾഡ് ട്രേഡ് സെന്ററിന് കീഴിലെ ഡി.എക്സ്.ബി ലൈവ് എന്ന സ്ഥാപനത്തിലെ സൗണ്ട് എൻജിനീയറായിരുന്നു മരിച്ച സത്യദാസ്. എ.ആർ. റഹ്മാൻ ഉൾപ്പെടെ പ്രമുഖരുടെ സംഗീതക്കച്ചേരികൾക്ക് സൗണ്ട് എൻജിനീയറായി പ്രവർത്തിച്ചിട്ടുണ്ട്.

മരിച്ച സംറീൻ ബാനുവിന്റെ ഭർത്താവും തീപിടിത്തത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. അടുത്തിടെയാണ് ഇവർ വിവാഹിതരായത്. ദുബൈയിൽ ധനകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായ സംറീന്റെ മയ്യിത്ത് ഖിസൈസിൽ ഖബറടക്കി.

Tags:    
News Summary - Sharjah fire: Dead Indians identified

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.