തഹാനി ഹാഷിറിന്റെ മൂന്നാമത്തെ കവിത സമാഹാരമായ ‘മെയ്ഡ് ഫോർ ലൗ’ നവംബർ 10ന് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യും. 60 ഇംഗ്ലീഷ് കവിതകളുടെ സമാഹാരമാണ് ‘മെയ്ഡ് ഫോർ ലൗ’. വൈകീട്ട് 5.30ന് റൈറ്റേഴ്സ് ഹാളിലാണ് പ്രകാശനം.
പുസ്തകം: മെയ്ഡ് ഫോർ ലൗ
രചയിതാവ്: തഹാനി ഹാഷിർ
പ്രകാശനം: നവംബർ 10ന്
ഡോ. അക്ബർ സാദിഖിന്റെ ‘നടന്നു പോകുന്ന നിഴൽ’, സൂര്യ കൃഷ്ണമൂർത്തിയുടെ ‘ബ്രൂയിസസ്’, നജീറ മാണിയൂരിന്റെ ‘തത്തമ്മച്ചുണ്ട്’, ഡോ. ആർസുവിന്റെ ‘ഗാന്ധിയെ കണ്ടെത്തൽ’ എന്നീ പുസ്തകങ്ങൾ നവംബർ 15ന് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശിതമാവും. ബുക് എൻ പ്രിന്റാണ് പ്രസാധകർ.
പുസ്തകങ്ങൾ: നടന്നു പോകുന്ന നിഴൽ, ബ്രൂയിസസ്, തത്തമ്മച്ചുണ്ട്, ഗാന്ധിയെ കണ്ടെത്തൽ
രചയിതാവ്: ഡോ. അക്ബർ സാദിഖ്, സൂര്യ കൃഷ്ണമൂർത്തി, നജീറ മാണിയൂർ, ഡോ. ആർസു
പ്രകാശനം: നവംബർ 15ന്
സബ്ന നസീറിന്റെ രണ്ടാമത്തെ പുസ്തകമായ ‘ദൈവത്തിന്റെ താക്കോല്‍’ നോവല്‍ നവംബര്‍ ഏഴ് വൈകീട്ട് അഞ്ചിന് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്യും. ഫേബിയന്‍ ബുക്സാണ് പ്രസാധകര്.
പുസ്തകം: ദൈവത്തിന്റെ താക്കോല്‍
രചയിതാവ്: സബ്ന നസീര്‍
പ്രകാശനം: നവംബര്‍ ഏഴ്
എസ്.കെ. പൊറ്റെക്കാട്ട് പുരസ്കാര ജേതാവ് അക്ബര്‍ ആലിക്കരയുടെ രണ്ടാമത്തെ കഥാസമാഹാരമായ ‘ഗോസായിച്ചോറ്’ നവംബര്‍ ഏഴിന് വൈകീട്ട് എട്ടിന് ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ പ്രകാശനം ചെയ്യും. ഹരിതം ബുക്സാണ് പ്രസാധകര്.
പുസ്തകം: ഗോസായിച്ചോറ്
രചയിതാവ്: അക്ബര്‍ ആലിക്കര
പ്രകാശനം: നവംബര്‍ ഏഴ്
പുസ്തക സഞ്ചി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.