ദുബൈ: ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ഇക്കുറി പങ്കുചേരുന്നത് നൂറിലേറെ ഇന്ത്യൻ പ്രസാധകർ. അവർ പ്രകാശനം ചെയ്യുന്നത് 80 പുസ്തകങ്ങൾ. അതിലേറെയും മലയാളത്തിെൻറ സംഭാവനയും. സാംസ്കാരിക പ്രവർത്തകരും എഴുത്തുകാരും രാഷ്ട്രീയ പ്രവർത്തകരും കലാകാരുമുൾപ്പെടെ പ്രൗഢമായ ഇന്ത്യൻ സംഘമാണ് പുസ്തകോത്സവ സംഘാടകരുടെ ആതിഥ്യം സ്വീകരിച്ചെത്തുന്നുണ്ട്.
നേരത്തേ എത്തുമെന്നറിയിച്ച ഗുൽസാർ, അരുന്ധതി റോയ്, വികാസ് സ്വരൂപ്, രാജ്ദീപ് സർദേശായി, സാഘരിക ഘോഷ് തുടങ്ങിയവർക്കു പുറമെ മലയാളത്തിൽ നിന്നുൾപ്പെടെ പെങ്കടുക്കുന്ന അതിഥികളുടെ പട്ടിക ഷാർജ ബുക് അതോറിറ്റി വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. ഡെറിക് ഒബ്രിയോൺ, ജയറാം രേമശ്, ഇന്നസെൻറ്, ഹേമമാലിനി എന്നിങ്ങനെ നാല് ഇന്ത്യൻ എം.പിമാർ വിവിധ സെഷനുകളിലായി പെങ്കടുക്കും.മലയാളത്തിെൻറ സ്വന്തം എം.ടിയാണ് ഇൗ വർഷത്തെ മേളയിലെ മുഖ്യ ആകർഷണീയതകളിലൊന്ന്.
നവംബർ നാലിനാണ് അദ്ദേഹമെത്തുക. സി. രാധാകൃഷ്ണൻ, സാറാ ജോസഫ്, ആലേങ്കാട് ലീലാ കൃഷ്ണൻ, ജോർജ് ഒാണക്കൂർ, എം.എ. ബേബി, എം.കെ. മുനീർ, വി.ജെ.ജെയിംസ്, ഗോപിനാഥ് മുതുക്കാട്, സംഗീത ശ്രീനിവാസൻ, അനിൽ പനച്ചൂരാൻ എന്നിങ്ങനെ നീളുന്നു മലയാളി സാഹിത്യ^സാംസ്കാരിക നിര.
മാധ്യമപ്രവർത്തകനും എഴുത്തുകാരനും മലയാളിയുമായ മനുജോസഫ് എത്തുന്നുണ്ട്. പ്രശസ്ത നടി ആശാ പരേഖ്, തമിഴ്നാട് പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിൻ, നടൻ മാധവൻ, സംവിധായകൻ രാകേഷ് ഒാം പ്രകാശ് മെഹ്റ, പ്രമുഖ തമിഴ് സാഹിത്യകാരൻ എസ്. രാമകൃഷ്ണൻ, െഎ.ടി മേഖലയിലെ പ്രമുഖൻ അശോക് സൂത, പ്രീതി ഷെനോയ്, അനൂജ ചൗഹാൻ തുടങ്ങിയവരുടെ സാന്നിധ്യം ശ്രദ്ധേയമാവും.
മലയാള സിനിമയുടെ പുതുകാലത്തെക്കുറിച്ച് നടക്കുന്ന ചർച്ചയിൽ ചലചിത്ര അക്കാദമി ചെയർമാൻ കമൽ, സംവിധായകൻ ആഷിക് അബു, നടി റിമാ കല്ലിങ്കൽ, നടൻ അനൂപ് മേനോൻ എന്നിവർ പെങ്കടുക്കും. സിനിമാ പ്രവർത്തകയും എഴുത്തുകാരിയുമായ ഭാഗ്യലക്ഷ്മിയുടെ പുതിയ പുസ്തകവും അന്നു പുറത്തിറങ്ങും.
മേളയുടെ സമാപന ദിനമായ 11ന് സംഗീത സംവിധായകൻ എം. ജയചന്ദ്രൻ പെങ്കടുക്കുന്ന സംഗീത സംഗമവുമുണ്ട്.
മേളയിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കാനും അതു വഴി വായനയുടെ സന്ദേശം പ്രചരിക്കാനും സഹായകമാകും എന്നതിനാലാണ് ജനപ്രിയ രാഷ്ട്രീയ നായകരെയും സിനിമാ താരങ്ങളെയും മേളയിൽ അതിഥികളായി ക്ഷണിക്കുന്നതെന്ന് എക്സ്റ്റേണൽ അഫയഴ്സ് എക്സിക്യുട്ടിവ് മോഹൻ കുമാർ പറഞ്ഞു.
ബുക് അതോറിറ്റി മാർക്കറ്റിങ് ഒഫീസ് മേധാവി ലീന അൽ മർസൂഖി, ആക്ടിവിറ്റി ഒഫീസ് മേധാവി ഇമാൻ അഹ്മദ്, ഡി.സി. ബുക്സ് മേധാവി രവി ഡി.സി എന്നിവരും വാർത്താ സമ്മേളനത്തിൽ സംസാരിച്ചു.
ഇന്ത്യൻ പുസ്തകങ്ങൾക്ക് 30 ശതമാനം വിലക്കിഴിവ്
ദുബൈ: ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ഇക്കുറിയും ഇന്ത്യൻ പ്രസാധകരുടെ പുസ്തകങ്ങൾക്ക് കുറഞ്ഞത് 30 ശതമാനം വിലക്കിഴിവുണ്ടാകും.ഇന്ത്യയും പാക്കിസ്ഥാനും ഒഴികെയുള്ള രാജ്യങ്ങളിൽ നിന്നുള്ള പുസ്തകങ്ങൾക്ക് 25 ശതമാനം വിലക്കിഴിവ് നിർബന്ധമാണ്. ഇൗ വിലക്കിഴിവ് ഉറപ്പാക്കുമെന്നത് മേളയിൽ പെങ്കടുക്കുന്ന ഒാരോ പ്രസാധകരോടും ഷാർജ ബുക് അതോറിറ്റി നിബന്ധന വെച്ചിട്ടുണ്ട്. ഇവ ലംഘിക്കപ്പെടുന്നതായി പരാതി ഉയർന്നാൽ അതോറിറ്റി ഇടപെടും. പ്രസാധകരിൽ നിന്ന് പണം ഇൗടാക്കാതെയാണ് ഷാർജ വിമാനത്താവളം മുഖേന പുസ്തക കെട്ടുകൾ കൊണ്ടുപോകുന്നത്. പ്രസാധകർക്ക് സാമ്പത്തിക ബാധ്യത ഇല്ലാതിരിക്കാനും വായനക്കാർക്ക് കുറഞ്ഞ നിരക്കിൽ പുസ്തകങ്ങൾ ലഭ്യമാക്കാനും ലക്ഷ്യമിട്ടാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.