ഷാർജ: കെ.എം.സി.സി കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി എക്സിക്യൂട്ടിവ് മീറ്റ് സംഘടിപ്പിച്ചു. ഷാർജ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഹാഷിം നൂഞ്ഞേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നുഫൈൽ പുത്തൻചിറ അധ്യക്ഷത വഹിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര വിശിഷ്ടാതിഥിയായിരുന്നു. സംസ്ഥന കെ.എം.സി.സി ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ തൃക്കണ്ണാപുരം, സെക്രട്ടറി കെ.എസ്. ഷാനവാസ്, ട്രഷറർ അബ്ദുറഹ്മാൻ മാസ്റ്റർ, തൃശൂർ ജില്ല പ്രസിഡന്റ് അബ്ദുൽഖാദർ ചക്കനാത്ത്, ആക്ടിങ് ജനറൽ സെക്രട്ടറി കെ.എ. ഷംസുദ്ദീൻ, സംസ്ഥാന മീഡിയ വിങ് കൺവീനർ അർഷദ്, വനിതാ വിങ് ജില്ല പ്രസിഡന്റ് സജ്ന ഉമർ, ഹുസ്ന റസാഖ് എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ വിജയിച്ച വിദ്യാർഥികളെയും, ഷാർജയിൽ ഉണ്ടായ പ്രളയത്തിൽ രക്ഷ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പ്രവർത്തക ആദരിക്കുകയും ചെയ്തു. മണ്ഡലം കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എ.എച്ച് മുഹമ്മദലിയേയും സെക്രട്ടറിമാരായി മുഹമ്മദ് കബീർ, എം.എ. അൻവർ, നജു അയ്യാർ എന്നിവരെയും തിരഞ്ഞടുത്തു. മണ്ഡലം ജനറൽ സെക്രട്ടറി ഷമീർ പി.എ സ്വാഗതവും, സെക്രട്ടറി നജു അയ്യാർ നന്ദിയും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.