ഷാർജ: ഷാർജ കെ.എം.സി.സി തൃശൂർ ജില്ല കമ്മിറ്റിയും ഷാർജ ഗവ. ആരോഗ്യ വകുപ്പും സംയുക്തമായി മെഡിക്കൽ, രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നൂറിലേറെ പേർ രക്തദാനം നടത്തി. ഷാർജ കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് ത്വയ്യിബ് ചേറ്റുവ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഷാർജ കെ.എം.സി.സി തൃശൂർ ജില്ല പ്രസിഡന്റ് അബ്ദുൽ ഖാദർ ചക്കനാത്ത് അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി നസറുദ്ദീൻ താജുദ്ദീൻ സ്വാഗതം പറഞ്ഞു.
ഷാർജ കെ.എം.സി.സി ഓഫിസിനോടനുബന്ധിച്ച ഹാളിൽ അൽ യമാമ മെഡിക്കൽ സെന്ററിന്റെയും വിദഗ്ധ ഡോക്ടർമാരുടെയും നേതൃത്വത്തിലായിരുന്നു മെഡിക്കൽ ക്യാമ്പ്. ഷാർജ കെ.എം.സി.സി സ്റ്റേറ്റ് ജനറൽ സെക്രട്ടറി മുജീബ് തൃക്കണ്ണപുരം, മുസ്ലിം ലീഗ് തൃശൂർ ജില്ല സെക്രട്ടറി കെ.കെ. ഹംസക്കുട്ടി എന്നിവർ മുഖ്യാതിഥികളായിരുന്നു.
ഷാർജ കെ.എം.സി.സി സ്റ്റേറ്റ് ട്രഷറർ അബ്ദുറഹ്മാൻ മാസ്റ്റർ, വൈസ് പ്രസിഡന്റ് അബ്ദുല്ല ചേലേരി, സ്റ്റേറ്റ് സെക്രട്ടറി കെ.എസ്. ഷാനവാസ്, മെഡിക്കൽ ടീം അംഗം മൂസ എന്നിവർ സംസാരിച്ചു. ഷാർജ കെ.എം.സി.സി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് സൈദ് മുഹമ്മദ്, സ്റ്റേറ്റ് സെക്രട്ടറിമാരായ നസീർ കുനിയിൽ, ഫൈസൽ അഷ്ഫാഖ്, ഫസൽ തലശ്ശേരി, ഷാർജ കെ.എം.സി.സി പ്രവർത്തക സമിതി അംഗങ്ങൾ, ഷാർജ ഇന്ത്യൻ അസോ. മുൻ ജനറൽ സെക്രട്ടറിമാരായ അബ്ദുല്ല മല്ലിശ്ശേരി, ടി.വി. നസീർ, മലപ്പുറം ജില്ല കെ.എം.സി.സി പ്രസിഡന്റ് ഹംസ തിരുനാവായ, മലപ്പുറം ജനറൽ സെക്രട്ടറി റിയാസ്, ഇബ്രാഹിം പള്ളിയറക്കൽ, കാസർകോട് ജില്ല പ്രസിഡന്റ് ഷാഫി തച്ചങ്ങാട്, ജനറൽ സെക്രട്ടറി മുഹമ്മദ് മണിയോടി, കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി അലി വടയം, റിയാസ് കാട്ടിലപ്പീടിക, തിരുവനന്തപുരം ജില്ല ആക്ടിങ് പ്രസിഡന്റ് ഷാജഹാൻ, ഇൻകാസ് യു.എ.ഇ ജനറൽ സെക്രട്ടറി ജാബിർ, ഷാർജ ഇൻകാസ് പ്രസിഡന്റ് അബ്ദുൽ മനാഫ് തുടങ്ങിയവർ പങ്കെടുത്തു.
തൃശൂർ ജില്ല വൈസ് പ്രസിഡന്റ് അബ്ദുൽ വഹാബ്, സെക്രട്ടറിമാരായ അബ്ദുൽ ഹമീദ്, നാസർ കടപ്പുറം, ഫവാസ് ചാമക്കാല എന്നിവരും ഷാർജ കെ.എം.സി.സി തൃശൂർ ജില്ല മെഡിക്കൽ വിങ് കോഓഡിനേറ്റർമാരായ കെ.പി. കബീർ, ഇക്ബാൽ ഗുരുവായൂർ, ഷിയാസ്, ഇർഷാദ് പാടൂർ, ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡന്റ് ആർ.ഒ. ഇസ്മയിൽ, മണലൂർ നിയോജകമണ്ഡലം പ്രസിഡന്റ് നിസാം വാടാനപ്പള്ളി, നാട്ടിക നിയോജകമണ്ഡലം പ്രസിഡന്റ് കാദർ മോൻ, കൊടുങ്ങല്ലൂർ നിയോജകമണ്ഡലം പ്രസിഡന്റ് നുഫൈൽ പുത്തൻച്ചിറ, കൈപ്പമംഗലം നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് നജീബ് മതിലകം, ഹാറൂൺ, മൊയ്നുദ്ദീൻ നാട്ടിക, മുഹമ്മദ് അലി, ഖലീൽ, നവാസ് ഗുരുവായൂർ, ശരീഫ് നാട്ടിക എന്നിവർ നേതൃത്വം നൽകി. വനിതാ വിങ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഷീജ അബ്ദുൽ കാദർ, സൈനബ മല്ലിശ്ശേരി, തൃശൂർ ജില്ല ജനറൽ സെക്രട്ടറി ഹസീന റഫീഖ്, ട്രഷറർ ഷംന നിസാം, ജില്ല ഭാരവാഹികളായ ഷബീന ഷാനവാസ്, ബാൽകീസ് മുഹമ്മദ്, ഫസീല കാദർമോൻ, റുക്സാന നൗഷാദ്, ഷഹീറ ബഷീർ, ഫെമി അബ്ദുൽ സലാം എന്നിവരും പങ്കെടുത്തു.
ഷാർജ കെ.എം.സി.സി തൃശൂർ ജില്ല ട്രഷറർ മുഹസിൻ മുഹമ്മദ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.