?????? ??????????????? ???????? ??????????? ???????????? ??? ???????, ????????????? ???????????? ?????????? ??? ?????? ??????????????? ?????? ??????????????? ?????????? ??????????????? ???????????????????????????? ????????????????

ഷാ​ർ​ജ: ഇ​സ്​​ലാ​മി​ക ക​ല​യു​ടെ ചാ​രു​ത​യും ഗാം​ഭീ​ര്യ​വും വി​ളി​ച്ചോ​തു​ന്ന ലോ​ക​ത്തെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ ഉ​ത്സ​വ​ങ്ങ​ളി​ലൊ​ന്നാ​യ ഷാ​ർ​ജ ഇ​സ്​​ലാ​മി​ക്​ ആ​ർ​ട്ട്​​ ഫെ​സ്​​റ്റി​വ​ലി​​െൻറ (എ​സ്.​െ​എ.​എ.​എ​ഫ്)‍ 22ാം അ​ധ്യാ​യ​ത്തി​ന്​ ബു​ധ​നാ​ഴ്​​ച ഷാ​ർ​ജ​യി​ൽ തു​ട​ക്ക​മാ​വും. ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ്​ ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഖാ​സി​മി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ ഷാ​ർ​ജ സ​ർ​ക്കാ​റി​​െൻറ സാം​സ്​​കാ​രി​ക വി​ഭാ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന ഉ​ത്സ​വ​ത്തി​​െൻറ ഇൗ ​വ​ർ​ഷ​ത്തെ പ്ര​മേ​യം പ്രോ​സ്​​പെ​ക്​​ട്​-​പ്ര​തീ​ക്ഷ എ​ന്ന​താ​ണ്.

ക​ലാ​കാ​ര​ന്മാ​രെ​യും ക​ലാ ഉ​ത്സാ​ഹി​ക​ളെ​യും ഒ​രു​മി​ച്ചു​ചേ​ർ​ക്കു​ന്ന മേ​ള​യാ​യി എ​സ്.​െ​എ.​എ.​എ​ഫ് മാ​റു​മെ​ന്ന്​ ഷാ​ർ​ജ സാം​സ്​​കാ​രി​ക വി​ഭാ​ഗം ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ല്ല അ​ൽ ഉ​വൈ​സ്, ഡ​യ​റ​ക്​​ട​ർ മു​ഹ​മ്മ​ദ്​ ഇ​ബ്രാ​ഹിം അ​ൽ ഖ​സീ​ർ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ജ​നു​വ​രി 21 വ​രെ നീ​ളു​ന്ന ഉ​ത്സ​വ​ത്തി​ൽ പ്ര​ദ​ർ​ശ​നം, പ്ര​ഭാ​ഷ​ണം, പ്ര​വൃ​ത്തി പ​രി​ശീ​ല​നം, പ്ര​മു​ഖ​ർ ന​യി​ക്കു​ന്ന ശി​ൽ​പ​ശാ​ല​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ 253 പ​രി​പാ​ടി​ക​ളാ​ണ്​ ഉ​ണ്ടാ​വു​ക.

ഷാ​ർ​ജ ആ​ർ​ട്ട്​ മ്യൂ​സി​യം, അ​ൽ മ​ജാ​സ്​ വാ​ട്ട​ർ ഫ്ര​ണ്ട്, മ​റാ​യ ആ​ർ​ട്ട്​ സ​െൻറ​ർ തു​ട​ങ്ങി​യ വേ​ദി​ക​ളി​ലാ​ണ്​ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ അ​ര​ങ്ങേ​റു​ക. 11ന്​ ​രാ​വി​ലെ 10 മ​ണി​ക്ക്​ ഷാ​ർ​ജ ആ​ർ​ട്ട്​​ മ്യൂ​സി​യ​ത്തി​ൽ ഉ​ദ്​​ഘാ​ട​നം ന​ട​ക്കും. 31 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ 108 ക​ലാ​കാ​ര​ന്മാ​രാ​ണ്​ ഇ​ക്കു​റി പ​െ​ങ്ക​ടു​ക്കു​ക. യു.​എ.​ഇ​ക്കും ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ൾ​ക്കും പു​റ​മെ കൊ​ളം​ബി​യ, ഇ​റ്റ​ലി, യു.​കെ, അ​ർ​ജ​ൻ​റീ​ന, ബെ​ല​റൂ​സ്, ആ​സ്​​ട്രേ​ലി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ ക​ലാ​കാ​ര​ന്മാ​രും ഇ​ക്കു​റി​യു​ണ്ട്.

Tags:    
News Summary - sharjah-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.