ഷാർജ ഇസ്ലാമിക് ആർട്ട് ഫെസ്റ്റിവൽ നാളെ തുടങ്ങും
text_fieldsഷാർജ: ഇസ്ലാമിക കലയുടെ ചാരുതയും ഗാംഭീര്യവും വിളിച്ചോതുന്ന ലോകത്തെ ഏറ്റവും ശ്രദ്ധേയമായ ഉത്സവങ്ങളിലൊന്നായ ഷാർജ ഇസ്ലാമിക് ആർട്ട് ഫെസ്റ്റിവലിെൻറ (എസ്.െഎ.എ.എഫ്) 22ാം അധ്യായത്തിന് ബുധനാഴ്ച ഷാർജയിൽ തുടക്കമാവും. ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ ഷാർജ സർക്കാറിെൻറ സാംസ്കാരിക വിഭാഗം സംഘടിപ്പിക്കുന്ന ഉത്സവത്തിെൻറ ഇൗ വർഷത്തെ പ്രമേയം പ്രോസ്പെക്ട്-പ്രതീക്ഷ എന്നതാണ്.
കലാകാരന്മാരെയും കലാ ഉത്സാഹികളെയും ഒരുമിച്ചുചേർക്കുന്ന മേളയായി എസ്.െഎ.എ.എഫ് മാറുമെന്ന് ഷാർജ സാംസ്കാരിക വിഭാഗം ചെയർമാൻ അബ്ദുല്ല അൽ ഉവൈസ്, ഡയറക്ടർ മുഹമ്മദ് ഇബ്രാഹിം അൽ ഖസീർ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജനുവരി 21 വരെ നീളുന്ന ഉത്സവത്തിൽ പ്രദർശനം, പ്രഭാഷണം, പ്രവൃത്തി പരിശീലനം, പ്രമുഖർ നയിക്കുന്ന ശിൽപശാലകൾ എന്നിവ ഉൾപ്പെടെ 253 പരിപാടികളാണ് ഉണ്ടാവുക.
ഷാർജ ആർട്ട് മ്യൂസിയം, അൽ മജാസ് വാട്ടർ ഫ്രണ്ട്, മറായ ആർട്ട് സെൻറർ തുടങ്ങിയ വേദികളിലാണ് പ്രദർശനങ്ങൾ അരങ്ങേറുക. 11ന് രാവിലെ 10 മണിക്ക് ഷാർജ ആർട്ട് മ്യൂസിയത്തിൽ ഉദ്ഘാടനം നടക്കും. 31 രാജ്യങ്ങളിൽനിന്ന് 108 കലാകാരന്മാരാണ് ഇക്കുറി പെങ്കടുക്കുക. യു.എ.ഇക്കും ഗൾഫ് രാജ്യങ്ങൾക്കും പുറമെ കൊളംബിയ, ഇറ്റലി, യു.കെ, അർജൻറീന, ബെലറൂസ്, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ കലാകാരന്മാരും ഇക്കുറിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.