ഷാർജ: ജീവിതത്തോടും മരണത്തോടും മല്ലടിച്ച് പത്തേമാരികളിൽ വന്നിറങ്ങിയ പ്രവാസികളെ ജീവിതത്തിലേക്ക് സ്വീകരിച്ചാനയിച്ച ഖോർഫക്കാനിലെ പൈതൃകഗ്രാമത്തിെൻറ ഉദ്ഘാടനം സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നിർവഹിച്ചു. പുരാതന ചരിത്രത്തിെൻറയും പൈതൃകത്തിെൻറയും ആഴത്തിലേക്കുള്ള രസകരമായ യാത്രയിലൂടെയാണ് ഗ്രാമം ഒരുക്കിയിരിക്കുന്നത്.ഖോർഫക്കാൻ കടലുമായി ചേരുന്ന അൽവാദി വാട്ടർ കനാൽ ശൈഖ് സുൽത്താൻ സന്ദർശിച്ചു. ഉദ്ഘാടനവേളയിൽ നടന്ന ഷൂഷ് റേസ് ഷോകൾ, പരമ്പരാഗത സമുദ്ര കായിക വിനോദങ്ങൾ എന്നിവ സുൽത്താൻ ആസ്വദിച്ചു. 700 മീറ്റർ നീളവും അഞ്ചു മീറ്റർ വീതിയുമുള്ള ഈ കനാൽ വിനോദസഞ്ചാര സൗകര്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. സന്ദർശകർക്ക് വിവിധ ഉല്ലാസങ്ങൾ കനാലിൽ ഒരുക്കിയിട്ടുണ്ട്.
തുടർന്ന് പരമ്പരാഗത വീടുകളുടെ സമുച്ചയമായ അൽ-റയാഹീൻ മോട്ടൽ, ബൈത് അൽ ശബാബ് എന്നിവ സുൽത്താൻ സന്ദർശിച്ചു. പഴയ മാർക്കറ്റിലേക്ക് മേൽക്കൂരയോടെ തീർത്ത 500 ചതുരശ്ര മീറ്റർ കാൽനട പാതയിലൂടെ സുൽത്താൻ നടന്നു. പുരാതന കലകളും കരകൗശല വസ്തുക്കളും പ്രദർശിപ്പിക്കാനും വിശദീകരിക്കാനും വിവിധ സമുദ്ര-പർവത പരിതസ്ഥിതികളെയും പുരാതന നിവാസികളെയും പരിചയപ്പെടുത്തുന്ന ഓൾഡ് സൂക്ക് മ്യൂസിയം, ക്രാഫ്റ്റ്സ് മ്യൂസിയം എന്നിവയും സുൽത്താൻ കണ്ടു. ഖോർഫക്കാനിൽ ഭാവിയിൽ വികസിപ്പിക്കാനുള്ള പദ്ധതികളെക്കുറിച്ച് ശൈഖ് സുൽത്താൻ വിശദീകരിക്കുകയും 1600 ചതുരശ്ര മീറ്റർ വിസ്തീർണത്തിലും 3800 ചതുരശ്ര മീറ്റർ വിസ്തീർണത്തിലും ഒരുക്കുന്ന ഹോട്ടലുകളെക്കുറിച്ച് സുൽത്താൻ പ്രത്യേകം പരാമർശിച്ചു. ഖോർഫക്കാനിലെ പ്രധാന പുരാവസ്തു കോട്ടകളിലൊന്നായി കണക്കാക്കപ്പെടുന്ന ഹോസ്ൻ അൽ മൻസീറിെൻറ പുനരുദ്ധാരണ പദ്ധതികളെക്കുറിച്ച് വിശദീകരിക്കുകയും കോട്ടയിലേക്കുള്ള പ്രവേശനം, ഗോപുരം, മുറികൾ, അകത്തെ മുറ്റം എന്നിവയെല്ലാം നവീകരിക്കുമെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.