ദുബൈ: യു.എ.ഇ എസ്.എന്‍.ഡി.പി സേവനം ദുബൈയില്‍ ശിവഗിരി തീര്‍ഥാടനം സംഘടിപ്പിച്ചു. കോവിഡിെൻറ പശ്ചാത്തലത്തില്‍ മുന്‍വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി വെർച്വലായാണ് വിവിധ എമിറേറ്റുകളില്‍ നിന്നുള്ള ശ്രീനാരായണീയ ഭക്തര്‍ പരിപാടികളില്‍ പങ്കെടുത്തത്. കരാമ എസ്.എന്‍.ജി ഹാളില്‍ പുലർച്ച അഞ്ചിന് ഗണപതി പൂജ, ധ്വജാരോഹണത്തോടെ സമാരംഭിച്ച ചടങ്ങില്‍ യു.എ.ഇ എസ്.എന്‍.ഡി.പി യോഗം സേവനം ചെയര്മാന് എം.കെ. രാജന് അധ്യക്ഷത വഹിച്ചു. പൊതുയോഗം എസ്.എന്‍.ഡി.പി യോഗം ജന. സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വെര്‍ച്വലായി ഉദ്ഘാടനം ചെയ്തു.
സാന്ദ്രാനന്ദ സ്വാമികള്‍ മുഖ്യ പ്രഭാഷണം നടത്തി. ആലുവ അദ്വൈതാശ്രമം മഠാധിപതി സ്വാമി ശിവസ്വരൂപാനന്ദ, എസ്.എന്‍ ട്രസ്റ്റ് അംഗം പ്രീതി നടേശന്, വിജയാനന്ദന്, ബിജു പുളിക്കലേടത്ത് തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ എമിറേറ്റുകളില്‍നിന്ന് തിരഞ്ഞെടുത്ത സംഘടന കുടുംബാംഗങ്ങളുടെ കീര്‍ത്തനാലാപനവും നടന്നു. എസ്.എന്‍.ഡി.പി സേവനം വൈസ് ചെയര്മാന് ശ്രീധരന് പ്രസാദ്, സെക്രട്ടറി കെ.എസ്. വാചസ്പതി, യൂത്ത് വിങ് കണ്‍വീനര്‍ സാജന് സത്യ, വനിത വിഭാഗം കണ്‍വീനര്‍ ഉഷ ശിവദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വൈകീട്ട് ആറു മണിയോടെ ധ്വജ അവരോഹണത്തോടെ പര്യവസാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.