ഷാർജ: അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ പ്രശസ്ത ഇന്ത്യൻ നോവലിസ്റ്റ് ചേതൻ ഭഗതിെൻറ '400 ദിവസങ്ങൾ'എന്ന പുതിയ കൃതിയുടെ ആഗോള പ്രകാശനം നിർവഹിച്ചു. എഴുത്തിൽ പ്രത്യേക നിബന്ധനകളില്ലാതെ ഏറ്റവും സാധാരണമായ വിഷയങ്ങളെ സത്യസന്ധമായി സമീപിക്കുന്നതാണ് തെൻറ രീതിയെന്ന് പരിപാടിയിൽ സംസാരിച്ച അദ്ദേഹം പറഞ്ഞു. എഴുതുന്നത് വായിക്കാനും മനസ്സിലാക്കാനും ആർക്കും കഴിയുന്നതും സ്വന്തം പരിസരങ്ങളിൽ അവ തൊട്ടറിയാനാവുന്നു എന്നതും പലപ്പോഴും വായനക്കാർ പങ്കുവെക്കാറുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബാൾ റൂമിൽ നടന്ന പരിപാടിയിൽ പുസ്തകത്തിെൻറ എഴുത്തു വഴികളെക്കുറിച്ചും അദ്ദേഹം സംവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.