ദുബൈ: ഓവർസീസ് മലയാളി അസോസിയേഷൻ (ഓർമ) അന്തരിച്ച സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അനുശോചന യോഗം സംഘടിപ്പിച്ചു. ഫോക്ലോർ അക്കാദമി ഹാളിൽ നടന്ന യോഗത്തിൽ വിവിധ സംഘടനാ പ്രതിനിധികൾ, സാമൂഹിക സാംസ്കാരിക പ്രവർത്തകർ എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു. അഞ്ഞൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു.
പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ.കെ. കുഞ്ഞഹമ്മദ്, നോർക്ക ഡയറക്ടർ ഒ.വി. മുസ്തഫ, വിൻസൺ തോമസ്, സർഗ റോയ്, മുഹമ്മദ് റാഫി, സാജിദ്, ഇ.കെ. ദിനേശൻ, ജമാൽ, ബാബു കുരുവിള, സാദിഖ് അലി, സഫ്വാൻ ഏരിയാൽ, മുബീർ, ബാലകൃഷ്ണൻ, രാജൻ മാഹി, അനിത ശ്രീകുമാർ, സുഭാഷ് ദാസ്, അയ്യൂബ്, ദിലീപ് സി.എൻ.എൻ, സോണിയ ഷിനോയ്, ഫൈസൽ, ഷാജഹാൻ, ഇസ്മയിൽ എന്നിവർ സംസാരിച്ചു. പ്രദീപ് തോപ്പിൽ സ്വാഗതം പറഞ്ഞ പരിപാടിയിൽ പ്രസിഡന്റ് ശിഹാബ് പെരിങ്ങോട് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.