ദുബൈ: ഹൃസ്വ സന്ദർശനാർഥം യു.എ.ഇയിലെത്തിയ പ്രശസ്ത കൈമുട്ടിപ്പാട്ടുകാരായ ഖാഫില കലാസംഘത്തിന് അബൂദബി ടീം തളിപ്പറമ്പ് സ്വീകരണം നൽകി. ചടങ്ങിൽ സി.പി. നൗഫലിന്റെ അധ്യക്ഷതയിൽ കെ.വി. അഷ്റഫ് സ്വാഗതം പറഞ്ഞു.
ഖാസിം അബൂബക്കർ അതിഥികളെ പരിചയപ്പെടുത്തി. പി.എ. മൊയ്തീൻ കുട്ടി, കെ.വി.ടി. അഷ്റഫ്, അബ്ദു ജൗഹർ, എസ്.എൽ.പി. റഫീഖ്, കെ.വി.ടി. മുഹമ്മദ് കുഞ്ഞു, കൊടിയിൽ ഉമ്മർ തുടങ്ങിയവർ ആശംസ നേർന്നു.
അതിഥികൾക്കുള്ള ഉപഹാരങ്ങൾ ടീം തളിപ്പറമ്പ് എക്സിക്യൂട്ടിവ് അംഗങ്ങളായ ഒ.കെ. നിയാസ്, കെ.പി. അബ്ദുല്ല, സുബൈർ തളിപ്പറമ്പ്, ഡോ. സി. നൗഷാദ്, സമീർ കമാൽ, കെ.വി. നൗഫൽ, അഫ്സൽ ടി.കെ, പി.എ. മൊയ്തീൻ, കെ.എൻ. ഇബ്രാഹിം തുടങ്ങിയവർ കൈമാറി.
ഖാഫില സംഘം അവതരിപ്പിച്ച മുട്ടിപ്പാട്ടും ഫ്ലവേഴ്സ് ടി.വി താരം സമദ് തളിപ്പറമ്പ് അവതരിപ്പിച്ച മിമിക്രിയും പരിപാടിക്ക് കൊഴുപ്പുകൂട്ടി. നൗഷാദ് പറമ്പിൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.