മ​ഴ​ക്കെ​ടു​തി​യി​ൽ അ​ക​പ്പെ​ട്ട​വ​ർ​ക്ക് എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ത​ര​ണം​ചെ​യ്യാ​ൻ എ​ത്തി​ച്ച അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ

അവശ്യവസ്തുക്കൾ എത്തിച്ച് എസ്.കെ.എസ്.എസ്.എഫ്

ഫുജൈറ: ഫുജൈറയുടെയും ഷാർജയുടെയും വിവിധ മേഖലകളിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴക്കെടുതിയിൽ അകപ്പെട്ടവർക്ക് അവശ്യവസ്തുക്കൾ എത്തിച്ച് യു.എ.ഇ എസ്.കെ.എസ്.എസ്.എഫ്. വസ്ത്രങ്ങളും പുതപ്പുകളും ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളും ഭക്ഷണ കിറ്റുകളും യു.എ.ഇയിലെ വിവിധ സ്റ്റേറ്റ് കമ്മിറ്റികളുടെ സഹകരണത്തോടെയാണ് വിതരണം ചെയ്തത്.

വെള്ളം കയറിയ വീടുകളിലും സ്ഥാപനങ്ങളിലും വിഖായ സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നുവരുകയാണ്. എസ്.കെ.എസ്.എസ്.എഫ് നാഷനൽ പ്രസിഡന്‍റ് ശുഹൈബ് തങ്ങൾ, ജനറൽ സെക്രട്ടറി മൻസൂർ മൂപ്പൻ, ദേശീയ ഭാരവാഹികളായ അഷ്‌റഫ്‌ ഹാജി വാരം, അഷ്‌റഫ്‌ ദേശമംഗലം, ഹുസൈൻ പുറത്തൂർ, അജ്‌മാൻ സ്റ്റേറ്റ് നേതാക്കളായ റിയാസ് കാക്കയങ്ങാട്, മുഹ്‌സിൻ വിളക്കോട്, റഈസ് കല്ലായി, മുനീർ പൂവ്വം, അൻവർ തൃത്താല, റാസൽഖൈമ സ്റ്റേറ്റ് നേതാക്കളായ യാസീൻ തങ്ങൾ, ഉമർ സലീം എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിതരണം. കൽബയിൽ അബ്ദുൽഗഫൂർ, താഹിർ ഫൈസി എന്നിവർക്കും ഫുജൈറയിൽ സാദിഖ് റഹ്മാനി, അബ്ദുല്ല ദാരിമി കൊട്ടില, മെഹ്‌റൂഫ്, മൊയ്‌ദീൻകുട്ടി എന്നിവർക്കും സാധനങ്ങൾ കൈമാറി. 

Tags:    
News Summary - SKSSF by delivering the essentials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.