സോപ്പിെൻറ ഗുണനിലവാരം മനസിലാക്കാൻ ഉപകരിക്കുന്നതാണ് ടോട്ടൽ ഫാറ്റി മാറ്റർ (ടി.എഫ്.എം). ഒരു മിനറൽ ആസിഡ്, സാധാരണയായി ഹൈഡ്രോക്ലോറിക് ആസിഡ് വിഭജിച്ചശേഷം സാമ്പിളിൽ നിന്ന് വേർതിരിച്ചെടുക്കാൻ കഴിയുന്ന ഫാറ്റി ദ്രവ്യത്തിെൻറ ആകെ അളവാണു ടി.എഫ്.എം. സോപ്പിെൻറ ഗുണനിലവാരത്തിൽ പരിഗണിക്കേണ്ട ഏറ്റവും പ്രധാന ഘടകം അതിെൻറ ടി.എഫ്.എം ആണ്. സോപ്പിലെ ഉയർന്ന ടി.എഫ്.എം അളവ്, അതിെൻറ ഗുണനിലവാരം മികച്ചതാണ് എന്നു സൂചിപ്പിക്കുന്നു.
ബി.ഐ.എസ് അനുസരിച്ച്, ഗ്രേഡ് 1 സോപ്പുകളിൽ 76 ശതമാനം മിനിമം ടി.എഫ്.എം ഉണ്ടായിരിക്കണം. ഗ്രേഡ് രണ്ടിലും ഗ്രേഡ് മൂന്നിലും യഥാക്രമം 70 ശതമാനവും 60 ശതമാനവും ടി.എഫ്.എം ഉണ്ടായിരിക്കണം. മികച്ച ഗുണനിലവാരമുള്ള സോപ്പുകളുടെ ഉപയോഗം ആഗ്രഹിക്കുന്നവർക്ക് നല്ലൊരു റഫറൻസ് ആണ് ടി.എഫ്.എം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.