ജോലി തേടിയെത്തി; ശ്യാമിന്​ ഒടുവിൽ അവാർഡി​െൻറ തിളക്കം

ദുബൈ: ജോലി തേടി ദുബൈയിൽ എത്തിയ പത്തനംതിട്ട ഓമല്ലൂർ സ്വദേശി ശ്യാം കൃഷ്ണന്​ ആശ്വാസമായി അവാർഡി​െൻറ തിളക്കം. മികച്ച ഹ്രസ്വചിത്ര പോസ്​റ്ററിനുള്ള എഫ്.എഫ്.ടി.ജി രാജ്യാന്തര ചലച്ചിത്രോത്സവ പുരസ്​കാരമാണ്​ ചിത്രകാരനായ ശ്യാം കൃഷ്​ണ​െൻറ ഡിസൈനിന്​ ലഭിച്ചത്​. ശ്യാം കൃഷ്ണ ഡിസൈൻ ചെയ്ത റോബസ്​റ്റ എന്ന ഹ്രസ്വചിത്രത്തി​െൻറ പോസ്​റ്റർ പാകിസ്​താ​െൻറ രൂപ് അരൂപ് എന്ന ചിത്രത്തി​െൻറ പോസ്​റ്ററുമായാണ്​ പുരസ്​കാരം പങ്കിട്ടത്.‌

അവസാന റൗണ്ടിൽ ആറ്​ ചിത്രങ്ങളാണ്​ ഇടംപിടിച്ചത്​. ഇവയിൽ നാലിനെയും മറികടന്നാണ്​ ​ശ്യാമി​െൻറ നേട്ടം. ടിറ്റോ പി. തങ്കച്ചൻ സംവിധാനം ചെയ്ത റോബസ്​റ്റ എന്ന ഹ്രസ്വ ചിത്രം മനുഷ്യ​െൻറ ആർത്തിയുടെ കഥയാണ് പറയുന്നത്. ‌കുറേ മനുഷ്യർ ഒരു റോബസ്​റ്റ പഴക്കുലക്കു വേണ്ടി മത്സരിക്കുന്നതാണ് പോസ്​റ്ററിൽ രസകരമായി ചിത്രീകരിച്ചിരിക്കുന്നത്.

പത്തനംതിട്ട സി.െഎ.സി.എം.എസിൽ നിന്ന്​ മൾട്ടിമീഡിയ ഡിപ്ലോമ കോഴ്സ് പൂർത്തീകരിച്ച ശ്യാം കൊച്ചി മെട്രോയുടെ 13 സ്​റ്റേഷനുകളുടെ അകത്തളങ്ങളിൽ ചിത്രങ്ങൾ വരച്ചിരുന്നു.

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന് വേണ്ടിയും ഗ്രാഫിക്സ് ചെയ്തു. കൊച്ചി സ്മാർട് സിറ്റി, ഇൻഫോ പാർക്, ടെക്നോപാർക് എന്നിവിടങ്ങളിലെ ചില കമ്പനികൾക്ക് വേണ്ടിയും പ്രവർത്തിച്ചു. മെച്ചപ്പെട്ട ജോലി തേടിയാണ് മൂന്ന്​ മാസം മുമ്പ്​ യു.എ.ഇയിലെത്തിയത്. വൈകാതെ മികച്ച ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലാണ്​ ശ്യാം.​​

Tags:    
News Summary - Sought employment; Shyam finally shines with the award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.