ജോലി തേടിയെത്തി; ശ്യാമിന് ഒടുവിൽ അവാർഡിെൻറ തിളക്കം
text_fieldsദുബൈ: ജോലി തേടി ദുബൈയിൽ എത്തിയ പത്തനംതിട്ട ഓമല്ലൂർ സ്വദേശി ശ്യാം കൃഷ്ണന് ആശ്വാസമായി അവാർഡിെൻറ തിളക്കം. മികച്ച ഹ്രസ്വചിത്ര പോസ്റ്ററിനുള്ള എഫ്.എഫ്.ടി.ജി രാജ്യാന്തര ചലച്ചിത്രോത്സവ പുരസ്കാരമാണ് ചിത്രകാരനായ ശ്യാം കൃഷ്ണെൻറ ഡിസൈനിന് ലഭിച്ചത്. ശ്യാം കൃഷ്ണ ഡിസൈൻ ചെയ്ത റോബസ്റ്റ എന്ന ഹ്രസ്വചിത്രത്തിെൻറ പോസ്റ്റർ പാകിസ്താെൻറ രൂപ് അരൂപ് എന്ന ചിത്രത്തിെൻറ പോസ്റ്ററുമായാണ് പുരസ്കാരം പങ്കിട്ടത്.
അവസാന റൗണ്ടിൽ ആറ് ചിത്രങ്ങളാണ് ഇടംപിടിച്ചത്. ഇവയിൽ നാലിനെയും മറികടന്നാണ് ശ്യാമിെൻറ നേട്ടം. ടിറ്റോ പി. തങ്കച്ചൻ സംവിധാനം ചെയ്ത റോബസ്റ്റ എന്ന ഹ്രസ്വ ചിത്രം മനുഷ്യെൻറ ആർത്തിയുടെ കഥയാണ് പറയുന്നത്. കുറേ മനുഷ്യർ ഒരു റോബസ്റ്റ പഴക്കുലക്കു വേണ്ടി മത്സരിക്കുന്നതാണ് പോസ്റ്ററിൽ രസകരമായി ചിത്രീകരിച്ചിരിക്കുന്നത്.
പത്തനംതിട്ട സി.െഎ.സി.എം.എസിൽ നിന്ന് മൾട്ടിമീഡിയ ഡിപ്ലോമ കോഴ്സ് പൂർത്തീകരിച്ച ശ്യാം കൊച്ചി മെട്രോയുടെ 13 സ്റ്റേഷനുകളുടെ അകത്തളങ്ങളിൽ ചിത്രങ്ങൾ വരച്ചിരുന്നു.
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന് വേണ്ടിയും ഗ്രാഫിക്സ് ചെയ്തു. കൊച്ചി സ്മാർട് സിറ്റി, ഇൻഫോ പാർക്, ടെക്നോപാർക് എന്നിവിടങ്ങളിലെ ചില കമ്പനികൾക്ക് വേണ്ടിയും പ്രവർത്തിച്ചു. മെച്ചപ്പെട്ട ജോലി തേടിയാണ് മൂന്ന് മാസം മുമ്പ് യു.എ.ഇയിലെത്തിയത്. വൈകാതെ മികച്ച ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ശ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.